ഒരാൾ നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ എന്താണതിന്റെ വിധി ?

നോമ്പുകാരൻ മറന്നുകൊണ്ട് ഭക്ഷണപാനീയങ്ങൾ ഉപയോഗിച്ചാൽ അവന്റെ നോമ്പ് മുറിയുന്നില്ല.
رَبَّنا لا تُؤاخِذنا إِن نَسينا أَو أَخطَأنا - سورة البقرة ٢٨٦ 
"ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോവുകയോ ഞങ്ങൾക്കു തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ."
വിശ്വാസികളുടെ ഈ പ്രാർത്ഥനക്കുത്തരമായി "ഞാൻ അംഗീകരിച്ചു" എന്ന് അല്ലാഹു പറഞ്ഞതായി ഹദീഥിൽ വന്നിട്ടുണ്ട്.
നബി ﷺ പറഞ്ഞു :
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ  رواه البخاري١٩٣٣ ، ومسلم ١١٥٥
"നോമ്പുകാരൻ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ ആ ദിവസത്തെ നോമ്പ് അവൻ തുടരട്ടെ. അല്ലാഹുവാണ് അവന് ഭക്ഷണപാനീയങ്ങൾ നൽകിയത്."
മറന്നുകൊണ്ട് ഭാര്യയുമായി സംസർഗത്തിലേർപ്പെട്ടവന്റെ നോമ്പും സാധുവാണെന്നാണ് പ്രബലമായ പണ്ഡിതമതം.
നബി ﷺ പറഞ്ഞു:
روى اِبْن خُزَيْمَةَ (١٩٩٩) عَنْ أَبِي هُرَيْرَة أن النبي صلى الله عليه وسلم قال : ( مَنْ أَفْطَرَ فِي شَهْر رَمَضَان نَاسِيًا فَلَا قَضَاء عَلَيْهِ وَلا كَفَّارَة 
"റമദാനിൽ ആരെങ്കിലും മറന്നുകൊണ്ട് നോമ്പ് മുറിച്ചാൽ നോമ്പു മുറിച്ചാൽ ആ നോമ്പ് പിന്നീട് നോറ്റുവീട്ടുകയോ അതിനു പ്രായശ്ചിത്തം നൽകുകയോ വേണ്ട."
ഈ ഹദീസിന്റെ താല്പര്യം സംയോഗം തുടങ്ങി നോമ്പ് മുറിയുന്ന മുഴുവൻ കാര്യങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ്.



فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?