യാത്രക്കാരന് നോമ്പ് അനുഷ്ഠിക്കലോ ഉപേക്ഷിക്കലോ ഏതാണ് ഉത്തമം ? വിശിഷ്യാ, വിമാനങ്ങളോ മറ്റു പ്രയാസരഹിതമായ ആധുനിക യാത്രാ മാർഗ്ഗങ്ങളോ സ്വീകരിക്കുന്നവർക്ക് ?
യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കുന്നതാണ് ഉത്തമമെങ്കിലും നോമ്പനുഷ്ഠിക്കുന്നതിൽ തെറ്റില്ല. രണ്ട് രൂപവും നബി ﷺ സഹാബികളും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ അത്യുഷ്ണവും ക്ലേശവും അനുഭവപ്പെടുന്ന യാത്രയാണെങ്കിൽ നോമ്പ് ഉപേക്ഷിക്കുക തന്നെയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തിൽ നോമ്പ് അനഭിലഷണീയമാണ്. യാത്രയിൽ ഒരു നോമ്പുകാരൻ അത്യുഷ്ണം നിമിത്തം തണലിലിരിക്കുന്നതായി പ്രവാചകൻ ﷺ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
لَيْسَ مِنْ الْبِرِّ الصَّوْمُ فِي السَّفَرِ.
روى البخاري (1946) ومسلم (1115
روى البخاري (1946) ومسلم (1115
"യാത്രയിൽ നോമ്പനുഷ്ഠിക്കൽ പുണ്യമല്ല."
മറ്റൊരിക്കൽ തിരുനബി ﷺ പറഞ്ഞു:
إن الله تعالى يحب أن تؤتى رخصه ، كما يكره أن تؤتى معصيته
- رواه أحمد ، حديث رقم (5832
- رواه أحمد ، حديث رقم (5832
"നിശ്ചയം നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അള്ളാഹു വെറുക്കുന്ന പോലെതന്നെ അനുവദിക്കപ്പെട്ട ഇളവുകൾ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു."
"ഖണ്ഡിത നിയമങ്ങൾ പ്രാവർത്തികമാക്കുന്നത് ഇഷ്ടപ്പെടുന്നത് പോലെ." എന്നും റിപ്പോർട്ടുണ്ട്. ഒട്ടകം, ബോട്ട്, കപ്പൽ മറ്റ് മോട്ടോർ വാഹനങ്ങൾ തുടങ്ങിയവയോ, വിമാനം പോലുള്ള മറ്റു വേഗതയേറിയ യാത്രാ സൗകര്യങ്ങളോ ഉപയോഗിച്ചാലും ഈ യാത്ര ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. യാത്രക്കാർക്കും അല്ലാത്തവർക്കും വേണ്ടി കൽപ്പിക്കപ്പെട്ട നിയമങ്ങളും നിർദ്ദേശങ്ങളും പ്രവാചകന്റെ സമകാലീനർക്കും ലോകാന്ത്യം വരെയുള്ള എല്ലാവർക്കും ഒരുപോലെ ബാധകമാണ്. മാറിവരുന്ന സാഹചര്യങ്ങളെ പറ്റിയും യാത്രോപാധികളുടെ വൈവിധ്യങ്ങളെകുറിച്ചും നന്നായി അറിയുന്നവനാണല്ലോ അല്ലാഹു. വിധി വ്യത്യസ്തമാണെങ്കിൽ അല്ലാഹു അത് ഉണർത്തുമായിരുന്നു.
അല്ലാഹു പറയുന്നു:
وَنَزَّلنا عَلَيكَ الكِتابَ تِبيانًا لِكُلِّ شَيءٍ وَهُدًى وَرَحمَةً وَبُشرىٰ لِلمُسلِمينَ - النحل ٨٩
എല്ലാ കാര്യത്തിനും വിവരണമായിക്കൊണ്ടു നിന്റെ മേല്‍ നാം (വേദ) ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും, 'മുസ്ലിം'കള്‍ക്കു സന്തോഷവാര്‍ത്തയുമായിക്കൊണ്ടും (അവതരിപ്പിച്ചിരിക്കുന്നു).
അല്ലാഹു വീണ്ടും പറയുന്നു:
وَالخَيلَ وَالبِغالَ وَالحَميرَ لِتَركَبوها وَزينَةً ۚ وَيَخلُقُ ما لا تَعلَمونَ - النحل ٨
കുതിരകളെയും, കോവര്‍ കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു);- നിങ്ങള്‍ക്കു അവയെ (വാഹനമാക്കി) സവാരി ചെയ്‌വാന്‍ വേണ്ടിയും, അലങ്കാരത്തിനും. നിങ്ങള്‍ക്കു അറിഞ്ഞുകൂടാത്തതും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.

Comments
Post a Comment