നോമ്പുകാരൻ ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു ദന്ത ശുദ്ധി വരുത്തുന്നതിനും കണ്ണിലും കാതിലും മൂക്കിലും മറ്റും മരുന്ന് ഇറ്റിക്കുന്നതിനും വിരോധമുണ്ടോ ? മരുന്നിന്റെ രുചി തൊണ്ടയിൽ അനുഭവപ്പെട്ടാൽ അതിന്റെ വിധിയെന്ത് ?


ദന്ത ശുദ്ധി വരുത്താൻ വെറും ബ്രഷുപയോഗിച്ചാലും ടൂത്ത് പെയ്സ്റ്റുപയോഗിച്ചാലും നോമ്പ് മുറിയില്ല. പേസ്റ്റ് അകത്തേക്ക് ഇറങ്ങിപ്പോകാതെ സൂക്ഷിക്കണമെന്നു മാത്രം. എന്നാൽ അറിയാതെ അല്പം ഇറങ്ങിപ്പോയാൽ നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതില്ല. ഇതുപോലെതന്നെ കണ്ണിലും കാതിലും മരുന്ന് ഇറ്റിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. ഇതാണ് പ്രബലമായ അഭിപ്രായം. പക്ഷേ തൊണ്ടയിൽ രുചി അനുഭവപ്പെട്ടാൽ നോമ്പ് മറ്റൊരിക്കൽ നോറ്റ് വീട്ടുന്നതാണ് സൂക്ഷ്മത. കണ്ണും കാതും ആഹാരപാനീയങ്ങളുടെ പ്രവേശനമാർഗങ്ങളല്ലല്ലോ. എന്നാൽ വായിലേക്കുള്ള പ്രവേശന ദ്വാരം കൂടിയാണെന്നതിനാൽ മൂക്കിൽ ഇറ്റിക്കുന്നത് അനുവദനീയമല്ല. അംഗശുദ്ധി വരുത്തുന്നതിനെപ്പറ്റി നബി പറഞ്ഞു.
لَقِيطِ بْنِ صَبِرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بَالِغْ فِي الِاسْتِنْشَاقِ، إِلَّا أَنْ تَكُونَ صَائِمًا - سنن ابي داود ٢٣٦٦
"നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ പൂർണ്ണമായി വെള്ളം കേറ്റി കഴുകുക."
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂക്കിൽ മരുന്ന് ഇറ്റിക്കുകയും തൊണ്ടയിൽ അതിന്റെ രുചി അനുഭവപ്പെടുകയും ചെയ്താൽ നോമ്പ് നിഷ്ഫലമാകും. പിന്നീട് നോറ്റു വീട്ടണം.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?