നോമ്പുകാരൻ ചർദ്ദിക്കാനിടവന്നാൽ എന്താണ് വിധി ? നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ ?
നോമ്പുകാരൻ ചർദ്ദിക്കാൻ ഇടയായാൽ നോമ്പ് മുറിയുകയില്ല. പിന്നീട് ഈ നോമ്പ് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ മനഃപൂർവം ഉണ്ടാക്കി ചർദ്ദിച്ചാൽ അവന്റെ നോമ്പ് മുറിയും. അത് പിന്നീട് നോറ്റ് വീട്ടുകയും വേണം.
നബി പറയുന്നു:
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَنِ اسْتَقَاءَ فَلْيَقْضِ " - مسند احمد ١٠٤٦٣
"ആർക്കെങ്കിലും സ്വാഭാവികമായി ചർദ്ദിയുണ്ടായാൽ (നോമ്പ് മുറിയുകയില്ല) അത് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ ആരെങ്കിലും മനഃപൂർവ്വം ചർദ്ദിച്ചാൽ (നോമ്പ് മുറിയും) നോറ്റ് വീട്ടേണ്ടതുമാണ്.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment