ആർക്കെല്ലാമാണ് റമദാനിലെ നോമ്പ് നിർബന്ധമുള്ളത് ? റമദാൻ നോമ്പിന്റെയും സുന്നത്ത് നോമ്പുകളുടെയും പ്രാധാന്യം എന്ത് ?
വിധിവിലക്കുകൾക്ക് വിധേയരായ (മുകല്ലഫ്) എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാർക്കും റമദാൻ നോമ്പ് നിർബന്ധമാണ്. ഏഴ് വയസ്സിന് മേൽ പ്രായമുള്ളവരും സാധിക്കുന്നവരുമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നോമ്പ് സുന്നത്താണ്. നമസ്കാരത്തിനെന്നപോലെ രക്ഷിതാക്കൾ കുട്ടികളോട് നോമ്പനുഷ്ഠിക്കാനും കൽപ്പിക്കൽ നിർബവിധിവിലക്കുകൾക്ക് വിധേയരായ (മുകല്ലഫ്) എല്ലാ മുസ്ലിം സ്ത്രീ പുരുഷന്മാർക്കും റമദാൻ നോമ്പ് നിർബന്ധമാണ്. ഏഴ് വയസ്സിന് മേൽ പ്രായമുള്ളവരും സാധിക്കുന്നവരുമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നോമ്പ് സുന്നത്താണ്. നമസ്കാരത്തിനെന്നപോലെ രക്ഷിതാക്കൾ കുട്ടികളോട് നോമ്പനുഷ്ഠിക്കാനും കൽപ്പിക്കൽ നിർബന്ധമാണ്.ന്ധമാണ്.
അല്ലാഹു പറയുന്നു:
يا أَيُّهَا الَّذينَ آمَنوا كُتِبَ عَلَيكُمُ الصِّيامُ كَما كُتِبَ عَلَى الَّذينَ مِن قَبلِكُم لَعَلَّكُم تَتَّقونَ * أَيّامًا مَعدوداتٍ ۚ فَمَن كانَ مِنكُم مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ ۚ - البقرة ١٨٣,١٨٤
"ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. (അതെ) എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളില്‍. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (നോമ്പെടുക്കേണ്ടതാണ്)."
شَهرُ رَمَضانَ الَّذي أُنزِلَ فيهِ القُرآنُ هُدًى لِلنّاسِ وَبَيِّناتٍ مِنَ الهُدىٰ وَالفُرقانِ ۚ فَمَن شَهِدَ مِنكُمُ الشَّهرَ فَليَصُمهُ ۖ وَمَن كانَ مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ - البقرة ١٨٥
" 'റമദ്വാന്‍' മാസം ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)കുന്നു ;- മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശകമായും, മാര്‍ഗദര്‍ശ നവും (സത്യാസത്യ) വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായും കൊണ്ട്. ആകയാല്‍, നിങ്ങളില്‍ ആര്‍ (ആ) മാസത്തില്‍ ഹാജറുണ്ടായോ അവന്‍, അതില്‍ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, മറ്റു ദിവസ ങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം)."
നബി ﷺ പറഞ്ഞു:
عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : بُنِيَ الإِسْلامُ عَلَى خَمْسٍ شَهَادَةِ أَنْ لا إِلَهَ إِلا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَإِقَامِ الصَّلاةِ وَإِيتَاءِ الزَّكَاةِ وَالْحَجِّ وَصَوْمِ رَمَضَانَ . رواه البخاري (8) ، ومسلم 16
"ഇസ്‌ലാം അഞ്ച് അടിസ്ഥാനങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധ്യനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യം, നമസ്കാരം മുറപ്രകാരം നിർവഹിക്കുക, സകാത്ത് നൽകുക, റമദാനിലെ നോമ്പനുഷ്ഠിക്കുക, ഹജ്ജ് ചെയ്യുക."
ഇസ്‌ലാമിനെ കുറിച്ചു ജിബിരീൽ ﷷ ചോദിച്ചതിന് നബി ﷺ ഇപ്രകാരം പറഞ്ഞു:
الإسلامُ أن تشهدَأنْ لا إلهَ إلا اللهُ وأنَّ محمدًا رسولُ اللهِ، وتُقيمَ الصلاةَ، وتؤتيَ الزكاةَ، وتصومَ رمضانَ، وتَحُجَّ البيتَ إنِ استطعتَ إليهِ سبيلاً... رواه مسلمٌ
"ഇസ്ലാം എന്നാൽ യഥാർത്ഥ ആരാധ്യൻ അല്ലാഹു മാത്രമാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലും, നമസ്കാരം മുറപ്രകാരം നിർവഹിക്കലും സകാത്ത് നൽകലും, റമദാനിലെ നോമ്പ് അനുഷ്ഠിക്കലും സാധിക്കുമെങ്കിൽ ഹജ്ജ് ചെയ്യലുമാകുന്നു."
പ്രവാചകൻ ﷺ പറഞ്ഞു:
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. رواه البخاري (38) ، ومسلم 760
"പ്രതിഫലേച്ഛയോടെയും വിശ്വാസത്തോടെയും റമദാനിലെ നോമ്പനുഷ്ടിച്ചവന് തന്റെ കഴിഞ്ഞകാല പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
വീണ്ടും തിരുനബി ﷺ പറയുന്നു:
വീണ്ടും തിരുനബി ﷺ പറയുന്നു:
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ إِلَى مَا شَاءَ اللَّهُ، يَقُولُ اللَّهُ : إِلَّا الصَّوْمَ فَإِنَّهُ لِي، وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي، لِلصَّائِمِ فَرْحَتَانِ : فَرْحَةٌ عِنْدَ فِطْرِهِ، وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ، وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ ". سنن ابن ماجه - ١٦٣٨
"അല്ലാഹു ഇപ്രകാരം അരുൾ ചെയ്യുന്നു. മനുഷ്യപുത്രന്റെ കർമ്മങ്ങളെല്ലാം അവന്നുള്ളതാണ്. നന്മകൾക്ക് പത്ത് മുതൽ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കും. എന്നാൽ നോമ്പ് എനിക്കുള്ളതാണ്. ഞാനതിന് പ്രതിഫലം നൽകും. അവൻ തന്റെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുകയും വികാര നിയന്ത്രണം വരുത്തുകയും ചെയ്തത് എന്നെ ഓർത്തതിനാലാണ്. നോമ്പുകാരന് രണ്ട് സന്തോഷാവസരങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോഴും തൻറെ നാഥനുമായി കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്റെ വായയുതയ വായയുടെ സൗരഭ്യം അല്ലാഹുവിൻറെ അടുക്കൽ കസ്തൂരിയേക്കാൾ മഹത്തരമാണ്.
നോമ്പിന്റെ മഹത്വത്തെ കുറിക്കുന്ന ഹദീഥുകൾ ഇനിയും ധാരാളമുണ്ട്.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment