റമദാൻ മാസത്തിന്റെ ആരംഭവും അവസാനവും എങ്ങനെ സ്ഥിരീകരിക്കപ്പെടും ? മാസം തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ ചന്ദ്രപ്പിറവി തനിച്ചു കണ്ടവന്റെ വിധിയെന്താണ് ?
മാസത്തിന്റെ ആരംഭവും അവസാനവും രണ്ടോ അതിലധികമോ നീതിമാന്മാരായ സാക്ഷികളുടെ മൊഴിയാൽ സ്ഥിരീകരിക്കപ്പെടും. എന്നാൽ റമദാൻ മാസത്തിന്റെ തുടക്കം ഒരു സാക്ഷി കൊണ്ട് തന്നെ സ്ഥിരീകരിക്കുന്നതാണ്.
നബി ﷺ പറഞ്ഞു:
فَإِنْ شَهِدَ شَاهِدَانِ فَصُومُوا وَأَفْطِرُوا. سنن النسائي ٢١١٦
"രണ്ടുപേർ സാക്ഷ്യം വഹിച്ചാൽ നിങ്ങൾ നോമ്പെടുക്കുകയും നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക."
ഒരിക്കൽ ഇബ്നു ഉമറി رضي الله عنه ന്റെ സാക്ഷ്യവും മറ്റൊരിക്കൽ ഒരു ഗ്രാമീണന്റെ സാക്ഷ്യവും സ്വീകരിച്ചുകൊണ്ട് ജനങ്ങളോട് നോമ്പനുഷ്ഠിക്കാൻ നബി ﷺ കൽപ്പിച്ചിരുന്നു. മറ്റു സാക്ഷികളെ കുറിച്ച് അദ്ദേഹം അന്വേഷിച്ചതുമില്ല. പണ്ഡിതന്മാർ വ്യക്തമാക്കിയത് പോലെ മാസത്തിന്റെ ആദ്യവും അവസാനവും നിശ്ചയിക്കുന്നതിലുള്ള സൂക്ഷ്മതയാവാം ഇതിലടങ്ങിയ തത്വം.
ചന്ദ്രനെ തനിച്ച് കണ്ടവന്റെ സാക്ഷ്യം സ്വീകരിക്കപ്പെട്ടില്ലെങ്കിൽ, അവൻ ജനങ്ങളോടൊന്നിച്ച് നോമ്പനുഷ്ഠിക്കുകയും അവരോടൊപ്പം നോമ്പ് അവസാനിപ്പിക്കുകയും ചെയ്യണം. പണ്ഡിത അഭിപ്രായങ്ങളിൽ പ്രബലം അവൻ സ്വന്തമായ ഒരു നിലപാടെടുക്കരുതെന്നാണ്.
നബി ﷺ പറയുന്നു:
الصوم يوم تصومون، والإفطار يوم تفطرون، والأضحى يوم تضحون. صححه الألباني في صحيح سنن الترمذي برقم (561
"നിങ്ങൾ (ജനങ്ങൾ) നോമ്പനുഷ്ഠിക്കുന്ന ദിവസം നോമ്പും, നിങ്ങൾ നോമ്പ് അവസാനിപ്പിക്കുന്ന ദിവസം ഈദുൽ ഫിത്വറും, നിങ്ങൾ ബലി നടത്തുന്ന ദിവസം ഈദുൽ അദ്ഹായും ആണ്."
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments
Post a Comment