വകതിരിവെത്തിയ കുട്ടികളോട് നോമ്പനുഷ്ഠിക്കാൻ കൽപ്പിക്കേണ്ടതുണ്ടോ ? നോമ്പുകാരനായിരിക്കെ അവന് പ്രായപൂർത്തിയായാൽ പ്രസ്തുത നോമ്പ് തന്നെ മതിയാകുമോ ?

ഏഴ് വയസ്സു മുതൽ ആൺകുട്ടികളോടും പെൺകുട്ടികളോടും പരിശീലനമെന്ന നിലക്ക് നോമ്പനുഷ്ഠിക്കാൻ കൽപ്പിക്കണം. നമസ്കാരത്തിനെന്നപോലെ നോമ്പനുഷ്ഠിക്കാൻ രക്ഷിതാക്കൾ അവരോട് കൽപ്പിക്കേണ്ടതാണ്. പ്രായപൂർത്തിയെത്തിയാൽ നോമ്പ് അവർക്ക് നിർബന്ധമാകുന്നതുമാണ്. പകൽ സമയത്താണ് ഒരു കുട്ടിക്ക് പ്രായം തികയുന്നതെങ്കിൽ അതേ നോമ്പ് തന്നെ മതി. നോമ്പുകാരനായിരിക്കെ ഉച്ച സമയത്താണ് ഒരു കുട്ടിക്ക് പതിനഞ്ച് വയസ്സ് തികയുന്നതെങ്കിൽ അവന് പ്രസ്തുത നോമ്പ് തന്നെ മതിയാവും. പകലിന്റെ ആദ്യപകുതി ഐച്ഛിക നോമ്പായും രണ്ടാംപകുതി നിർബന്ധ നോമ്പായും ഗണിക്കപ്പെടും. നേരത്തെ പ്രായപൂർത്തിയെത്താത്തവർക്കാണീ പറഞ്ഞതെല്ലാം. ഗുഹ്യസ്ഥാനത്തെ രോമങ്ങൾക്ക് കട്ടി കൂടുക, സ്ഖലനം സംഭവിക്കുക തുടങ്ങിയവ പ്രായപൂർത്തിയുടെ ലക്ഷണങ്ങളാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്. അവർക്ക് ആർത്തവം കൂടി പ്രായപൂർത്തിയുടെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?