പകലിന് ഇരുപത്തൊന്ന് മണിക്കൂർ ദൈർഘ്യമുള്ള സ്ഥലത്ത് താമസിക്കുന്നവരും പകൽസമയം നന്നേ കുറവുള്ള പ്രദേശത്ത് വസിക്കുന്നവരും ആറുമാസം വീതം രാവും പകലും അനുഭവപ്പെടുന്ന സ്ഥലങ്ങളിലുള്ളവരും എന്ത് ചെയ്യണം ?


ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാവും പകലും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പകൽസമയം കുറഞ്ഞാലും കൂടിയാലും പകലിൽ തന്നെയാണ് നോമ്പ് അനുഷ്ഠിക്കേണ്ടത്. രാവിനും പകലിനും ആറുമാസമോ മറ്റോ ദൈർഘ്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നമസ്കാരത്തിനും നോമ്പിനും സമയം കണക്കാക്കേണ്ടതാണ്.
ദജ്ജാലിന്റെ കാലത്ത് ഒരു വർഷമോ, മാസമോ, ആഴ്ചയോ ദൈർഘ്യമുള്ള ദിവസങ്ങളിൽ നമസ്കാരത്തിന് സമയം കണക്കാക്കുവാൻ നബി കൽപ്പിച്ചതായി കാണാം.
ഇവ്വിഷയകമായി സഊദി പണ്ഡിത സഭ പുറപ്പെടുവിച്ച മത വിധിയുടെ പൂർണ രൂപമാണ് താഴെ.
സർവ്വസ്തുതിയും അല്ലാഹുവിന്. നബിക്കും അനുചരന്മാർക്കും കുടുംബത്തിനും നന്മയും സമാധാനവും വർഷിക്കട്ടെ.
1398 റബീഉൽ ആഖിർ ആദ്യത്തിൽ റിയാദിൽ ചേർന്ന് സഊദി അറേബ്യയിലെ ഉന്നത പണ്ഡിതന്മാരുടെ പന്ത്രണ്ടാം സമ്മേളനത്തിൽ റാബിത്വ സെക്രട്ടറിയുടെ 16-1-1398 ലെ 555-ാം നമ്പർ കത്ത് ചർച്ചയ്ക്ക് വിധേയമായി. പ്രസ്തുത കത്തിൽ സ്വീഡനിലെ മോഡു (Modu) നഗരത്തിലെ ഇസ്ലാമിക സംഘടനാ തലവന്റെ താഴെ കൊടുക്കുന്ന ചില സംശയങ്ങൾ അടങ്ങിയിരുന്നു.
" ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഉഷ്ണകാലത്ത് പകൽ ദീർഘമായും ശൈത്യകാലത്ത് പകൽ ഹ്രസ്വമായും അനുഭവപ്പെടുന്നു. വടക്കൻ പ്രദേശങ്ങളിൽ ഉഷ്ണകാലത്ത് സൂര്യൻ അസ്തമിക്കുകയോ ശൈത്യകാലത്ത് സൂര്യൻ ഉദിക്കുകയോ ചെയ്യുന്നില്ല. ആ നാട്ടിലെ മുസ്ലീങ്ങൾ റമദാൻ നോമ്പ് എങ്ങനെ അനുഷ്ഠിക്കും ? നമസ്കാരസമയം എങ്ങനെ കണക്കാക്കും ? ഈ കാര്യത്തിൽ ഒരു മതവിധി പ്രതീക്ഷിക്കുന്നു."
ദാറുൽ ഇഫ്തയുടെയും മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ ചർച്ച ചെയ്ത് താഴെ കൊടുക്കും പ്രകാരം തീരുമാനിച്ചിരിക്കുന്നു
1. ഉദയാസ്തമയങ്ങൾ വഴി രാവും പകലും മാറി വരുന്നതും പകലിന് ഉഷ്ണകാലത്ത് ദൈർഘ്യവും ശൈത്യകാലത്ത് കുറവും അനുഭവപ്പെടുന്നതും ആയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അഞ്ചുനേരവും നിർണിത സമയങ്ങളിൽ നമസ്കരിക്കൽ നിർബന്ധമാണ്.
അല്ലാഹു പറയുന്നു:
أَقِمِ الصَّلاةَ لِدُلوكِ الشَّمسِ إِلىٰ غَسَقِ اللَّيلِ وَقُرآنَ الفَجرِ ۖ إِنَّ قُرآنَ الفَجرِ كانَ مَشهودًا - سورة الاسراء ٧٨
"സൂര്യന്‍ (ഉച്ച) തിരിയുമ്പോള്‍ (മുതല്‍) രാത്രി ഇരുട്ടുന്നതുവരെ നീ നമസ്‌കാരം നിലനിറുത്തുക; പ്രഭാത (നമസ്‌കാര)ത്തിലെ [ക്വുര്‍ആന്‍] പാരായണവും [നിലനിറുത്തുക] നിശ്ചയമായും, പ്രഭാത [നമസ്‌കാര] ത്തിലെ [ക്വുര്‍ആന്‍] പാരായണം, സാക്ഷ്യപ്പെടുത്തുന്നതാകുന്നു."

إِنَّ الصَّلاةَ كانَت عَلَى المُؤمِنينَ كِتابًا مَوقوتًا - سورة النساء ١٠٣
"നിശ്ചയമായും നമസ്‌കാരം, സത്യവിശ്വാസികളുടെ മേല്‍ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ(നിയമ)മാകുന്നു."

عَنْ سُلَيْمَانَ بْنِ بُرَيْدَةَ ، عَنْ أَبِيهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَنَّ رَجُلًا سَأَلَهُ عَنْ وَقْتِ الصَّلَاةِ، فَقَالَ لَهُ : " صَلِّ مَعَنَا هَذَيْنِ " - يَعْنِي الْيَوْمَيْنِ - فَلَمَّا زَالَتِ الشَّمْسُ أَمَرَ بِلَالًا، فَأَذَّنَ، ثُمَّ أَمَرَهُ فَأَقَامَ الظُّهْرَ، ثُمَّ أَمَرَهُ فَأَقَامَ الْعَصْرَ، وَالشَّمْسُ مُرْتَفِعَةٌ بَيْضَاءُ نَقِيَّةٌ، ثُمَّ أَمَرَهُ فَأَقَامَ الْمَغْرِبَ حِينَ غَابَتِ الشَّمْسُ، ثُمَّ أَمَرَهُ فَأَقَامَ الْعِشَاءَ حِينَ غَابَ الشَّفَقُ ، ثُمَّ أَمَرَهُ فَأَقَامَ الْفَجْرَ حِينَ طَلَعَ الْفَجْرُ، فَلَمَّا أَنْ كَانَ الْيَوْمُ الثَّانِي أَمَرَهُ، فَأَبْرَدَ بِالظُّهْرِ، فَأَبْرَدَ بِهَا، فَأَنْعَمَ أَنْ يُبْرِدَ بِهَا. وَصَلَّى الْعَصْرَ وَالشَّمْسُ مُرْتَفِعَةٌ أَخَّرَهَا فَوْقَ الَّذِي كَانَ. وَصَلَّى الْمَغْرِبَ قَبْلَ أَنْ يَغِيبَ الشَّفَقُ. وَصَلَّى الْعِشَاءَ بَعْدَمَا ذَهَبَ ثُلُثُ اللَّيْلِ. وَصَلَّى الْفَجْرَ، فَأَسْفَرَ بِهَا. ثُمَّ قَالَ : " أَيْنَ السَّائِلُ عَنْ وَقْتِ الصَّلَاةِ ؟ " فَقَالَ الرَّجُلُ : أَنَا يَا رَسُولَ اللَّهِ. قَالَ : " وَقْتُ صَلَاتِكُمْ بَيْنَ مَا رَأَيْتُمْ ". صحيح مسلم ٦١٣
ബുറൈദ رضي الله عنه വിൽ നിന്ന് നിവേദനം: ഒരാൾ നബിയോട് നമസ്കാര സമയത്തെ പറ്റി ചോദിച്ചു. അദ്ദേഹം പറഞ്ഞു: "രണ്ട് ദിവസം ഞങ്ങളോടൊന്നിച്ച് നമസ്കരിക്കുക." സൂര്യൻ ആകാശ മധ്യത്തിൽ നിന്ന് (പടിഞ്ഞാറോട്ട്) നീങ്ങിയപ്പോൾ ബിലാൽ നോട് ബാങ്ക് വിളിക്കാൻ കൽപ്പിച്ചു. പിന്നീട് ഇഖാമത്ത് കൊടുത്ത് ളുഹർ നമസ്കരിച്ചു. പിന്നീട് സൂര്യൻ ഉയരത്തിൽ വെളുത്ത് പ്രകാശിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അസറും, സൂര്യൻ അസ്തമിച്ചപ്പോൾ മഗ്‌രിബും, അസ്തമയശോഭ മാഞ്ഞപ്പോൾ ഇശാഉം, ഉഷസിന്റെ ഉദയവേളയിൽ ഫജ്റും അദ്ദേഹം നമസ്കരിച്ചു.
രണ്ടാം ദിവസമായപ്പോൾ നബി ദുഹർ അല്പം പിന്തിച്ചു. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നേരത്തെ നിർവഹിച്ചതിൽ അല്പം പിന്തിച്ചുകൊണ്ട് അസറും നമസ്കരിച്ചു. അസ്തമയശോഭ മായുന്നതിന് മുമ്പേ മഗ്‌രിബും, രാത്രിയുടെ മൂന്നിലൊരുഭാഗം കഴിഞ്ഞശേഷം ഇശാഉം നമസ്കരിച്ചു. പ്രഭാത വെളിച്ചം വ്യാപിച്ച ശേഷം ഫജ്റും നമസ്കരിച്ചു. പിന്നീട് നബി ചോദ്യകർത്താവിനെക്കുറിച്ചന്വേഷിച്ചു. അദ്ദേഹത്തോട് പറഞ്ഞു: "നമസ്കാരസമയം നിങ്ങൾ കണ്ടനുഭവിച്ച സമയങ്ങൾക്കിടയിലുള്ളതത്രെ."
നബി പറഞ്ഞു:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " وَقْتُ الظُّهْرِ إِذَا زَالَتِ الشَّمْسُ، وَكَانَ ظِلُّ الرَّجُلِ كَطُولِهِ مَا لَمْ يَحْضُرِ الْعَصْرُ، وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ، وَوَقْتُ صَلَاةِ الْمَغْرِبِ مَا لَمْ يَغِبِ الشَّفَقُ ، وَوَقْتُ صَلَاةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ الْأَوْسَطِ، وَوَقْتُ صَلَاةِ الصُّبْحِ مِنْ طُلُوعِ الْفَجْرِ مَا لَمْ تَطْلُعِ الشَّمْسُ، فَإِذَا طَلَعَتِ الشَّمْسُ فَأَمْسِكْ عَنِ الصَّلَاةِ، فَإِنَّهَا تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ ". صحيح مسلم ٦١٢
ളുഹറിന്റെ സമയം സൂര്യൻ ആകാശമദ്ധ്യത്തിൽ നിന്ന് (പടിഞ്ഞാറോട്ട്) നീങ്ങുന്നത് മുതൽ തുടങ്ങി ഒരാളുടെ നിഴൽ അയാളുടെ അത്രയും വലുപ്പത്തിൽ ആയിത്തീരുവോളം (അസറിന്റെ സമയം സനം ആസന്നമാകാത്തിടത്തോളം മാത്രം) ആണ്. സൂര്യൻ മഞ്ഞ നിറം പ്രാപിക്കുന്നത് വരെ അസറിന്റെ സമയമാണ്. അസ്തമന ശോഭ അപ്രത്യക്ഷമാകുന്നതുവരെ മഗ്രിബിന്റെ സമയവും, രാത്രിയുടെ മദ്ധ്യം വരെ ഇശാഇന്റെസമയവുമാണ്. ഉഷസ് മുതൽ സൂര്യോദയം വരെ സുബ്ഹിയുടെ സമയമാണ്. സൂര്യൻ ഉദിച്ചുയരുമ്പോൾ നമസ്കാരം നിർവഹിക്കരുത്. തീർച്ചയായും സൂര്യൻ പിശാചിന്റെ രണ്ട് കൊമ്പുകൾക്കിടയിലാണ് ഉദിക്കുന്നത്.

നമസ്കാര സമയങ്ങൾ കൃത്യമായി വിശദീകരിക്കുന്ന വേറെയും അനേകം ഹദീഥുകളുണ്ട്. തിരുനബി വിശദീകരിച്ച അടയാളങ്ങൾ കൊണ്ട് നമസ്കാരസമയങ്ങൾ വ്യക്തമാവുന്ന സാഹചര്യത്തിൽ രാപ്പകലുകളുടെ ഏറ്റക്കുറവുകൾ പരിഗണിക്കേണ്ടതില്ല. ഈ പറഞ്ഞത് ആ നാട്ടുകാരുടെ നമസ്കാര സമയത്തെ സംബന്ധിച്ചാണ്.
നോമ്പ് അനുഷ്ഠിക്കുന്നവർ ആഹാരപാനീയങ്ങളും നോമ്പിനെ നിഷ്ഫലമാകുന്ന മറ്റ് കാര്യങ്ങളും പ്രഭാതം മുതൽ പ്രദോഷം വരെ വർജിക്കണം. രാത്രികാലങ്ങളിൽ ആഹാര പാനീയങ്ങൾ, സംയോഗം മുതലായവ അനുവദനീയമാണ്; രാത്രി എത്ര ഹൃസ്വമാണെങ്കിലും. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാവും പകലും മാറി വരുന്ന നാടുകളിൽ ഈ മാർഗമാണ് സ്വീകരിക്കേണ്ടത്. എന്തുകൊണ്ടെന്നാൽ ഇസ്ലാമിക വിധി വിലക്കുകൾ മുഴുവൻ ജനങ്ങൾക്കും ബാധകമാണ്.
അല്ലാഹു പറയുന്നു.
وَكُلوا وَاشرَبوا حَتّىٰ يَتَبَيَّنَ لَكُمُ الخَيطُ الأَبيَضُ مِنَ الخَيطِ الأَسوَدِ مِنَ الفَجرِ ۖ ثُمَّ أَتِمُّوا الصِّيامَ إِلَى اللَّيلِ - سورة البقرة ١٨٧
"നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍; കറുപ്പ് നൂലില്‍ [ഇരുട്ടില്‍] നിന്ന് പ്രഭാതമാകുന്ന വെള്ളനൂല്‍ നിങ്ങള്‍ക്ക് വ്യക്തമായിത്തീരുന്നതുവരേക്കും. പിന്നെ, നിങ്ങള്‍ രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക."

പകലിന്റെ അതിദൈർഘ്യം, അനുഭവം, വിദഗ്ധമായ വൈദ്യോപദേശം, രോഗശമനം വൈകുമെന്നോ രോഗം മൂർച്ഛിക്കുമെന്നോ ഉള്ള ആശങ്ക, കഠിനമായ മറ്റു രോഗങ്ങളോ, മരണമോ ഉണ്ടാകുമെന്ന ഭയം എന്നീ കാരണങ്ങളാൽ നോമ്പ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് തോന്നിയാൽ ഒരാൾക്ക് നോമ്പ് മുറിക്കാവുന്നതാണ്. പകരം മറ്റേതെങ്കിലും മാസങ്ങളിൽ അയാൾ നോമ്പെടുക്കേണ്ടതാണ്.
അല്ലാഹു പറഞ്ഞു.
ۚ فَمَن شَهِدَ مِنكُمُ الشَّهرَ فَليَصُمهُ ۖ وَمَن كانَ مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ - سورة البقرة ١٨٥
"നിങ്ങളില്‍ ആര്‍ (ആ) മാസത്തില്‍ ഹാജറുണ്ടായോ അവന്‍, അതില്‍ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, മറ്റു ദിവസ ങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം)."

لا يُكَلِّفُ اللَّهُ نَفسًا إِلّا وُسعَها - سورة البقرة ٢٨٦
"ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല."

وَما جَعَلَ عَلَيكُم فِي الدّينِ مِن حَرَجٍ - سورة الحج ٧٨
"മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെമേല്‍ അവൻ ചുമത്തിയിട്ടില്ല."

2. സൂര്യൻ ചൂടുകാലത്ത് അസ്തമിക്കുകയോ തണുപ്പുകാലത്തു ഉദിക്കുകയോ ചെയ്യാത്ത പ്രദേശങ്ങളിലോ, ആറ് മാസം വീതം രാവും പകലും അനുഭവപ്പെടുന്ന പ്രദേശങ്ങളിലോ വസിക്കുന്നവർ ഓരോ ഇരുപത്തിനാല് മണിക്കൂറിനുള്ളിലും അഞ്ചു നേരം നമസ്കരിച്ചിരിക്കണം. അതിന്റെ സമയ പരിധികൾ കണക്കാക്കേണ്ടതാണ്. രാപ്പകലുകളുടെ മാറ്റം നിമിത്തം സമയ വ്യത്യാസം അനുഭവപ്പെടുന്ന തൊട്ടടുത്ത നാടിനെയാണ് ഇതിന് അവലംബമാക്കേണ്ടത്.

ഇസ്റാഅ്, മിഅ്റാജുകളെ വിശദീകരിക്കുന്ന ഒരു ഹദീഥിൽ ഇങ്ങനെ കാണാം. "അല്ലാഹു ഈ സമുദായത്തിന് ദിവസം അൻപത് നമസ്കാരങ്ങൾ നിർബന്ധമാക്കി. ഇതിനെ ലഘൂകരിക്കുന്നതിന്നായി നബി അല്ലാഹുവോടപേക്ഷിച്ചു കൊണ്ടിരുന്നു. അവസാനം അല്ലാഹു പറഞ്ഞു: "മുഹമ്മദേ , ഓരോ ദിവസവും അഞ്ച് നമസ്കാരങ്ങൾ നിർവഹിക്കുക. അവ ഓരോന്നും ഒന്നിന് പത്ത് എന്ന തോതിൽ അൻപത് നമസ്കാരത്തിന് തുല്യമായി ഗണിക്കപ്പെടും."

طَلْحَةَ بْنَ عُبَيْدِ اللَّهِ يَقُولُ : جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ، ثَائِرُ الرَّأْسِ ، يُسْمَعُ دَوِيُّ صَوْتِهِ وَلَا يُفْقَهُ مَا يَقُولُ، حَتَّى دَنَا فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ ". فَقَالَ : هَلْ عَلَيَّ غَيْرُهَا ؟ قَالَ : " لَا، إِلَّا أَنْ تَطَوَّعَ " صحيح البخاري ٤٦
ത്വൽഹത്ത്ബ്നു ഉബൈദ് رضي الله عنه പറയുന്നു. നജ്ദിൽനിന്ന് പാറിപ്പറക്കുന്ന തലമുടിയുമായി ഒരാൾ നബിയെ ഉദ്ദേശിച്ച വന്നു. അയാളുടെ അവ്യക്തമായ ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു. പറയുന്നത് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും. അനന്തരം നബിയുടെ അടുത്തെത്തി അയാൾ ഇസ്ലാമിനെ പറ്റി ചോദിച്ചു. നബി പറഞ്ഞു: "ദിവസവും അഞ്ചുനേരം നമസ്കരിക്കുക." അയാൾ ചോദിച്ചു എനിക്ക് മറ്റുവല്ല നമസ്കാരവും നിർബന്ധമുണ്ടോ ? നബി പറഞ്ഞു : "നിർബന്ധമില്ല. എന്നാൽ സുന്നത്ത് നമസ്കാരങ്ങൾ നിനക്ക് നിർവ്വഹിക്കാം."

عَنْ أَنَسِ بْنِ مَالِكٍ قَالَ : نُهِينَا أَنْ نَسْأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ شَيْءٍ، فَكَانَ يُعْجِبُنَا أَنْ يَجِيءَ الرَّجُلُ مِنْ أَهْلِ الْبَادِيَةِ الْعَاقِلُ، فَيَسْأَلَهُ وَنَحْنُ نَسْمَعُ، فَجَاءَ رَجُلٌ مِنْ أَهْلِ الْبَادِيَةِ، فَقَالَ : يَا مُحَمَّدُ، أَتَانَا رَسُولُكَ، فَزَعَمَ لَنَا أَنَّكَ تَزْعُمُ أَنَّ اللَّهَ أَرْسَلَكَ، قَالَ : " صَدَقَ ". قَالَ : فَمَنْ خَلَقَ السَّمَاءَ ؟ قَالَ : " اللَّهُ ". قَالَ : فَمَنْ خَلَقَ الْأَرْضَ ؟ قَالَ : " اللَّهُ ". قَالَ : فَمَنْ نَصَبَ هَذِهِ الْجِبَالَ، وَجَعَلَ فِيهَا مَا جَعَلَ ؟ قَالَ : " اللَّهُ ". قَالَ : فَبِالَّذِي خَلَقَ السَّمَاءَ، وَخَلَقَ الْأَرْضَ، وَنَصَبَ هَذِهِ الْجِبَالَ، آللَّهُ أَرْسَلَكَ ؟ قَالَ : " نَعَمْ ". قَالَ : وَزَعَمَ رَسُولُكَ أَنَّ عَلَيْنَا خَمْسَ صَلَوَاتٍ فِي يَوْمِنَا وَلَيْلَتِنَا. قَالَ : " صَدَقَ ". قَالَ : فَبِالَّذِي أَرْسَلَكَ، آللَّهُ أَمَرَكَ بِهَذَا ؟ قَالَ : " نَعَمْ " صحيح مسلم ١٢
അനസ് ബിൻ മാലിക് رضي الله عنه പറഞ്ഞു: നബിയോട് നിരർത്ഥകമായ കാര്യങ്ങൾ ചോദിക്കുന്നത് ഞങ്ങളോട് വിലക്കിയിരുന്നു. ഗ്രാമീണരിലെ ബുദ്ധിമാന്മാർ നബി യുടെ അടുക്കൽ വന്നു സംശയങ്ങൾ ചോദിക്കുന്നത് കേൾക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഒരു ഗ്രാമീണൻ നബി യുടെ അടുക്കൽ വന്നു പറഞ്ഞു: മുഹമ്മദേ! നിന്നെ അല്ലാഹു നിയോഗിച്ചയച്ചിരിക്കുന്നു എന്ന് നീ അവകാശപ്പെടുന്നതായി നിന്റെ ദൂതൻ ഞങ്ങളോട് പറഞ്ഞുവല്ലോ? നബി പറഞ്ഞു: " അവൻ പറഞ്ഞത് സത്യമാണ്". ഞങ്ങൾ ദിവസവും അഞ്ചുനേരം നമസ്കരിക്കണമെന്ന് അവൻ പറഞ്ഞു. നബി പ്രതിവചിച്ചു. "അവൻ പറഞ്ഞത് സത്യമാണ്." നിന്നെ നിയോഗിച്ചയച്ചവൻ തന്നെ സത്യം! അല്ലാഹുവാണോ നിന്നോടിത് കൽപ്പിച്ചത് ? നബി പറഞ്ഞു: "അതെ."

നബി തന്റെ അനുചരന്മാരോട് ദജ്ജാലിനെ പറ്റി പറഞ്ഞപ്പോൾ അവർ ചോദിച്ചു: അവൻ എത്ര കാലം ഭൂമിയിൽ താമസിക്കും? അദ്ദേഹം പറഞ്ഞു നാൽപ്പത് ദിവസം. അതിലെ ഒരു ദിവസം ഒരു വർഷവും, രണ്ടാം ദിവസം ഒരു മാസവും, മൂന്നാം ദിവസം ഒരാഴ്ചയുമാണ്. ബാക്കി ദിവസങ്ങൾ നിങ്ങളുടെ സാധാരണ ദിവസങ്ങൾ തന്നെ. അപ്പോൾ ഒരാൾ ചോദിച്ചു: ഒരു വർഷം നീണ്ടുനിൽക്കുന്ന ദിവസത്തിൽ ഒരു ദിവസത്തെ നമസ്കാരം മതിയാകുമോ ? അദ്ദേഹം പറഞ്ഞു. "മതിയാവില്ല, നിങ്ങൾ കണക്കുകൂട്ടി അതനുസരിച്ച് നമസ്കാരം നിർവ്വഹിക്കണം." ഇവിടെ ഒരു വർഷം ദൈർഘ്യമുള്ള ദിവസത്തെ സാധാരണ ദിവസമായി പരിഗണിക്കാതെ അഞ്ച് നമസ്കാരങ്ങൾ ഓരോ ഇരുപത്തിനാല് മണിക്കൂറിലും നിർവഹിക്കാനാണ് നബി കൽപ്പിച്ചത്. അതിനാൽ ചോദ്യത്തിൽ ഉന്നയിക്കപ്പെട്ട രാജ്യങ്ങളിൽ ഓരോ ഇരുപത്തിനാല് മണിക്കൂറിലും അഞ്ചുനേരം നമസ്കരിക്കുക തന്നെ വേണം. രാപ്പകലുകൾ ഇരുപത്തിനാല് മണിക്കൂറിനകം സാധാരണനിലയിൽ മാറിവരുന്നതും അടയാളങ്ങൾ മുഖേന നമസ്കാര സമയം അറിയാൻ കഴിയുന്നതുമായ തൊട്ടടുത്ത നാട്ടിലെ നമസ്കാരസമയം ഇതിനായി അവലംബിക്കാം. നമസ്കാരം പോലെതന്നെ റമദാനിലെ നോമ്പും അവർക്ക് നിർബന്ധമാണ്. റമദാൻ മാസത്തിന്റെ ആരംഭവും അവസാനവും കണക്കാക്കേണ്ടത് ഇരുപത്തിനാല് മണിക്കൂറിൽ രാവും പകലും മാറി വരുന്ന തൊട്ടടുത്ത നാട്ടിലേതിന് തുല്യമായിട്ടാണ്. ഓരോ ദിവസവും നോമ്പ് തുടങ്ങുന്നതും അവസാനിക്കുന്നതും തൊട്ടടുത്ത പ്രദേശത്തെ പ്രഭാതവും സൂര്യാസ്തമയവും കണക്കിലെടുത്തു കൊണ്ടായിരിക്കണം. ദജ്ജാലിന്റെ കാലത്തെ നമസ്കാര സമയത്തെ പറ്റി വന്ന ഹദീഥ് ഇതിനും തെളിവാണ്. സമയനിർണയത്തിൽ നോമ്പിനും നമസ്കാരത്തിനുമിടയിൽ ഒരു വ്യത്യാസവുമില്ല. (ഫത്‌വ നമ്പർ 61)

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الل

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?