റമദാനിലെ നോമ്പ് നിർബന്ധമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം അതുപേക്ഷിക്കുന്നവന്റെ വിധി എന്താണ് ? ഒന്നിലധികം തവണ അശ്രദ്ധമായി നോമ്പ് ഉപേക്ഷിച്ച ആൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമോ ?

തക്കതായ കാരണം കൂടാതെ മനപ്പൂർവ്വം നോമ്പ് ഉപേക്ഷിക്കുന്നവൻ മഹാപാപി ആണെങ്കിലും അവിശ്വാസിയായിത്തീരുന്നില്ലെന്നാണ് പ്രബലമായ പണ്ഡിതമതം. അതിനാൽ അവൻ പശ്ചാത്തപിക്കുകയും ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റു വീട്ടുകയും വേണം. എന്നാൽ അടുത്ത റമദാൻ വരെ ന്യായമായ കാരണങ്ങളില്ലാതെ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാതിരുന്നാൽ മുമ്പ് വ്യക്തമാക്കിയ പോലെ ഓരോ നോമ്പിനും ഒരു അഗതിക്ക് ആഹാരം നൽകണം. ഹജ്ജും സകാത്തും നിർബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ അവ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്നവൻ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ല. എന്നാൽ അവൻ പശ്ചാത്തപിക്കണം. ഹജ്ജ് നിർവഹിക്കുകയും വേണം. അല്ലാഹു സകാത്ത് കൊടുക്കാത്തവരെ അവന്റെ ധനം കൊണ്ട് തന്നെ ശിക്ഷിക്കുമെന്നും ശേഷം നരകമോ സ്വർഗമോ നൽകുമെന്നും വ്യക്തമാക്കുന്ന ഹദീഥുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?