ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നോൽക്കേണ്ടതുണ്ടോ ? അടുത്ത റമദാൻ വരെ നോമ്പ് നോറ്റു വീട്ടാതിരുന്നാലുള്ള പ്രായശ്ചിത്തമെന്താണ് ?

ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നമസ്കാരവും നിഷിദ്ധവും സാധുതയില്ലാത്തതുമാണ്. നോമ്പ് പിന്നീട് നോറ്റു വീട്ടണം എന്നാൽ നമസ്കാരം വീട്ടേണ്ടതില്ല. ആർത്തവകാരികൾ നമസ്കാരവും നോമ്പും മറ്റു സമയങ്ങളിൽ വീട്ടേണ്ടതുണ്ടോ എന്ന് ആയിശ رضي الله عنها യോട് ചോദിച്ചു. അവർ പറഞ്ഞു: നോമ്പ് നോറ്റുവീട്ടാൻ ഞങ്ങളോട് നബി ﷺ കൽപ്പിച്ചിരുന്നു. എന്നാൽ നമസ്കാരം വീട്ടുന്നതിന് കൽപ്പിച്ചിരുന്നില്ല. ആയിശ رضي الله عنها യുടെ ഈ പ്രസ്താവനയെ സംബന്ധിച്ച് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. അഞ്ചുതവണ ആവർത്തിക്കപ്പെടുന്ന നമസ്കാരം പിന്നീട് നിർവഹിക്കുക പ്രയാസകരമാണ്. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള നോമ്പ് നോറ്റുവീട്ടുക താരതമ്യേന എളുപ്പമാണ്. അല്ലാഹു സ്ത്രീകൾക്ക് നൽകിയ ഈ ഇളവ് അവന്റെ അപാരമായ ഒരനുഗ്രഹമാണ്. ന്യായമായ കാരണം കൂടാതെ അടുത്ത റമദാൻ വരെ നോമ്പ് നോറ്റ് വീട്ടുന്നതിൽ വീഴ്ച വരുത്തുന്നവർ പശ്ചാത്തപിക്കുകയും ഓരോ നോമ്പിനും ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകുകയും നോറ്റുവീട്ടുകയും വേണം. യാത്രക്കാരനും രോഗിക്കും ഈ വിധി ബാധകമാണ്. യാത്ര അടുത്ത റമദാൻ വരെ നീണ്ടു പോവുകയോ രോഗം തുടരുകയോ ചെയ്താൽ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടിയാൽ മതി. പ്രായശ്ചിത്തം ആവശ്യമില്ല.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?