ആർത്തവകാരിക്ക് റമദാനിലെ പകൽ സമയത്ത് ശുദ്ധികൈവന്നാൽ എന്ത് ചെയ്യണം ?
അവൾക്ക് നോമ്പനുഷ്ഠിക്കാനുള്ള തടസ്സം നീങ്ങിയതിനാൽ പകൽ ബാക്കിസമയം നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. കൂടാതെ ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റു വീട്ടുകയും വേണം. ഇതാണ് പ്രബലമായ പക്ഷം.
ഇതുപോലെ തന്നെ പകൽ സമയത്ത് റമദാൻ മാസപ്പിറവി സ്ഥിരീകരിക്കപ്പെട്ടാൽ ബാക്കിസമയം നോമ്പുകാരെപ്പോലെ കഴിച്ചുകൂട്ടുകയും പിന്നീട് നോമ്പ് നോറ്റു വീട്ടുകയും വേണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. പകൽ സമയത്ത് യാത്ര അവസാനിപ്പിച്ചു സ്വദേശത്ത് തിരിച്ചെത്തിയ യാത്രക്കാരനും മേൽപ്പറഞ്ഞ വിധി ബാധകമാണ്.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment