ഫജ്റിന്റെ ബാങ്ക് തുടങ്ങുമ്പോൾ തന്നെ അത്താഴം നിർത്തേണ്ടതുണ്ടോ ? ബാങ്ക് അവസാനിക്കുന്നതുവരെ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാമോ ?
ഫജ്റിന്റെ സമയം ഉറപ്പായ ശേഷം മാത്രമാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ ഭക്ഷണപാനീയങ്ങളും നോമ്പ് മുറിയുന്ന മറ്റുകാര്യങ്ങളും ബാങ്കിന്റെ തുടക്കം മുതൽ തന്നെ വർജ്ജിക്കേണ്ടതാണ്. എന്നാൽ സമയമായെന്ന ധാരണയിലുള്ള ബാങ്കാണെങ്കിൽ ആഹാര പാനീയങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് വിരോധമില്ല.
നബി ﷺ പറഞ്ഞു:
عَنْ سَالِمِ بْنِ عَبْدِ اللَّهِ ، عَنْ أَبِيهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُنَادِيَ ابْنُ أُمِّ مَكْتُومٍ - صحيح البخاري ٢٦٥٦
ബിലാൽ رضي الله عنه രാത്രിയാണല്ലോ ബാങ്ക് വിളിക്കുന്നത്. ഇബ്നു ഉമ്മിമക്തൂം رضي الله عنه ബാങ്ക് വിളിക്കുന്നതുവരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം. ഹദീഥിന്റെ അവസാനത്തിൽ നിവേദകൻ പറയുന്നു.
وَكَانَ ابْنُ أُمِّ مَكْتُومٍ رَجُلًا أَعْمَى، لَا يُؤَذِّنُ حَتَّى يَقُولَ لَهُ النَّاسُ : أَصْبَحْتَ.
ഇബ്നു ഉമ്മിമക്തൂം رضي الله عنه അന്ധനായിരുന്നു. "പ്രഭാതമായി" എന്ന് മറ്റുള്ളവർ പറയുന്നത് കേട്ടാൽ മാത്രമേ അദ്ദേഹം ബാങ്ക് വിളിച്ചിരുന്നു.
സംശയമുള്ളത് ഉപേക്ഷിക്കുകയും സംശയമില്ലാത്തത് സ്വീകരിക്കുകയും ചെയ്യുക എന്ന നബിവചനത്തിന്റ അടിസ്ഥാനത്തിൽ പ്രഭാതത്തിനു മുൻപ് തന്നെ അത്താഴത്തിൽ നിന്നും വിരമിക്കലാണ് സത്യവിശ്വാസികൾക്ക് ഏറ്റവും സൂക്ഷ്മത.
നബി ﷺ പറഞ്ഞു.
مَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ - صحيح مسلم ١٥٩٩
സംശയാസ്പദമായ കാര്യങ്ങളിൽ അകപ്പെടാതെ സൂക്ഷ്മത പാലിച്ചവൻ തന്റെ മതവും അഭിമാനവും സംരക്ഷിച്ചു.
പ്രഭാതം അടുത്തിരിക്കുന്നുവെന്നു മുന്നറിയിപ്പ് നൽകുന്ന ബാങ്കാണ് കേൾക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ - ഈ ബാങ്കാണല്ലോ ബിലാൽ നിർവ്വഹിച്ചിരുന്നത് - സുബ്ഹി ബാങ്ക് വരെ ആഹാരപാനീയങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment