നോമ്പുകാരന് നാഡികളിലും പേശികളിലും കുത്തിവെയ്പ്പ് നടത്താമോ ?
കുത്തിവെയ്ക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാൽ ആഹാരപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്നത് കൊണ്ട് നോമ്പ് നിഷ്ഫലമാകും.
നോമ്പുകാരന് ശരീരത്തിൽനിന്ന് പരിശോധനക്കു വേണ്ടി രക്തം എടുക്കുന്നതിനു വിരോധമില്ല. എന്നാൽ കൊമ്പവെയ്ക്കുന്നതുകൊണ്ട് അതിലേർപ്പെട്ട രണ്ടുപേർക്കും നോമ്പ് നഷ്ടപ്പെടുമെന്നാണ് പ്രബലമായ അഭിപ്രായം.
നബി ﷺ പറഞ്ഞു:
أَفْطَرَ الْحَاجِمُ وَالْمَحْجُومُ - صحيح البخاري ١٩٣٧
"കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് നഷ്ടപ്പെടുത്തി."
(ശരീരത്തിൽ നിന്നും പ്രത്യേക രീതിയിൽ രക്തം വലിച്ചെടുത്തുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് കൊമ്പ് വെക്കൽ.)
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment