നമസ്കരിക്കാത്തവന്റെ നോമ്പ് സ്വീകാര്യമാണോ ?


മനപ്പൂർവം നമസ്കാരം ഉപേക്ഷിക്കുന്നവൻ അവിശ്വാസിയായി തീരുമെന്നാണ് പ്രബലമായ പണ്ഡിതമതം. ഇതനുസരിച്ച് അവന്റെ നോമ്പിനും മറ്റ് ആരാധനാകർമങ്ങൾക്കും അവൻ പശ്ചാത്തപിച്ചു മടങ്ങുന്നതുവരെ ഒരു സാധുതയുമില്ല.

അല്ലാഹു പറയുന്നു.


وَلَو أَشرَكوا لَحَبِطَ عَنهُم ما كانوا يَعمَلونَ - سورة الأنعام ٨٨ 

"അവർ (അല്ലാഹുവോട്) പങ്കു ചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു."
എന്നാൽ നമസ്കാരം നിർബന്ധമായ ഒരു ആരാധനാ കർമ്മമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അലസതയും അശ്രദ്ധയും മൂലം നമസ്കാരം ഉപേക്ഷിക്കുന്നത് കൊണ്ട് അവിശ്വാസിയായിത്തീരുകയില്ല എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് അവന്റെ കർമ്മങ്ങൾക്ക് സാധുതയുണ്ട്. ഒന്നാമത്തെ അഭിപ്രായം തന്നെയാണ് പ്രബലം. വളരെയേറെ തെളിവുകൾ ഇതിന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നബി ﷺ പറയുന്നു :
عَنْ أَبِي سُفْيَانَ ، قَالَ : سَمِعْتُ جَابِرًا يَقُولُ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ - صحيح مسلم ٨٢
"നമസ്കാരം ഉപേക്ഷിക്കൽ വിശ്വാസിയായ ഒരു മനുഷ്യനെ അവിശ്വാസത്തിലോ ബഹുദൈവത്വത്തിലോ എത്തിക്കുന്നതാണ്."
മറ്റൊരു ഹദീഥ് കാണുക :
عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ ، عَنْ أَبِيهِ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ " - سنن الترمذي
"നമ്മളും അവരും തമ്മിലുള്ള ഉടമ്പടി നമസ്കാരളത്രെ. അത് ഉപേക്ഷിച്ചവൻ അവിശ്വാസിയായിത്തീരുന്നു."
നമസ്കാരത്തെക്കുറിച്ചും അത് ഉപേക്ഷിക്കുന്നതിനെ സംബന്ധിച്ചും സ്വതന്ത്രമായ ഒരു ലഘുകൃതി ഇബ്നുൽ ഖയ്യിം ക്കുണ്ട്. അദ്ദേഹം ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. വായിച്ചു ഗ്രഹിക്കേണ്ട ഉപകാരപ്രദമായ കൃതിയാണത്.


فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?