വ്യത്യസ്ത ഉദയസ്ഥാനങ്ങളിൽ വസിക്കുന്നവർ നോമ്പ് അനുഷ്ഠിക്കേണ്ടത് എങ്ങനെ ? അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ വിദൂര നാടുകളിൽ വസിക്കുന്നവർക്ക് സഊദി അറേബ്യയിൽ ചന്ദ്രനെ കണ്ടാൽ നോമ്പനുഷ്ഠിക്കാൻ നിർബന്ധമാവുമോ ?

ഉദയസ്ഥാനങ്ങളുടെ വ്യത്യാസത്തെയല്ല ദർശനത്തെയാണ് അവലംബമാക്കേണ്ടതെന്നതാണ് ശരിയായ വീക്ഷണം. ദർശനത്തെ ആധാരമാക്കാൻ പ്രവാചകൻ കൽപ്പിച്ചു. വിശദീകരണങ്ങൾ നൽകിയതുമില്ല.
നബി ﷺ പറഞ്ഞു:
صُومُوا لِرُؤْيَتِهِ، وَأَفْطِرُوا لِرُؤْيَتِهِ، فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ " صحيح البخاري ١٩٠٩
"ചന്ദ്രനെ കണ്ടതിനാൽ നോമ്പെടുക്കുക, ചന്ദ്രനെ കണ്ടതിനാൽ തന്നെ ഈദുമാഘോഷിക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ മുപ്പത് നാൾ പൂർത്തിയാക്കുക."
മറ്റൊരു ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു.
لَا تَصُومُوا حَتَّى تَرَوُا الْهِلَالَ. صحيح البخاري ١٩٠٦

"ചന്ദ്രദർശനം ഉണ്ടാവുകയോ, നാളുകളുടെ എണ്ണം പൂർത്തിയാവുകയോ ചെയ്യുന്നതുവരെ നോമ്പനുഷ്ഠിക്കുകയോ, ഈദ് ആഘോഷിക്കുകയോ ചെയ്യരുത്."
സമാനാർത്ഥമുള്ള നിരവധി ഹദീഥുകളുണ്ട്. അവയിലൊന്നും തന്നെ ഉദയസ്ഥാനങ്ങളുടെ വ്യത്യാസത്തെപ്പറ്റി ഒരു സൂചനയുമില്ല. എന്നാൽ ഉദയസ്ഥാനങ്ങൾ വ്യത്യസ്തമാണെങ്കിൽ ഓരോ നാട്ടിലും ചന്ദ്രനെ കാണണമെന്നാണ് ഒരുപറ്റം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. സിറിയക്കാർ ചന്ദ്രനെ കണ്ടത് ഇബ്നുഅബ്ബാസ് അവലംബിച്ചില്ല എന്നതാണ് ഇതിനവർക്കാധാരം. അദ്ദേഹം മദീനയിലായിരുന്നു. മുആവിയ ന്റെ കാലത്ത് സിറിയക്കാർ ഒരു വെള്ളിയാഴ്ച രാത്രി ചന്ദ്രനെ കണ്ടതു പ്രകാരം നോമ്പെടുത്തു. ശനിയാഴ്ചയായിരുന്നു മദീനക്കാർ ചന്ദ്രനെ കണ്ടത്. ചന്ദ്രദർശനത്തെ തുടർന്ന് സിറിയക്കാർ നോമ്പെടുക്കുന്നതായി കുറൈബ് رضي الله عنه ഇബ്നു അബ്ബാസ്  رضي الله عنه നോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു. "നാം കണ്ടത് ശനിയാഴ്ചയാണ്. ചന്ദ്രനെ കാണുകയോ മാസം പൂർത്തിയാവുകയോ ചെയ്യുന്നതുവരെ നാം നോമ്പ് തുടരുന്നതുമാണ്." "ചന്ദ്രനെ കണ്ടതിനാൽ നോമ്പെടുക്കുകയും അതിനാൽ തന്നെ ഈദാഘോഷിക്കുകയും ചെയ്യുക." എന്ന ഹദീഥാണ് അദ്ദേഹം അവലംബിച്ചത്. ഈ അഭിപ്രായത്തിനും അതിന്റേതായ പ്രസക്തിയുണ്ട്. സഊദി അറേബ്യയിലെ പ്രമുഖ പണ്ഡിതന്മാർ ഈ അഭിപ്രായം അംഗീകരിച്ചിട്ടുണ്ട്.



فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?