ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ ? ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ? പ്രായശ്ചിത്തം നിർബന്ധമുണ്ടോ ?
ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗികളെ പോലെയാണ്. നോമ്പെടുക്കുന്നത് പ്രയാസമുണ്ടെങ്കിൽ ഉപേക്ഷിക്കാം. പിന്നീട് നോറ്റു വീട്ടണം.
നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ അഗതിക്കു ഭക്ഷണം നൽകിയാൽ മതിയെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം ദുർബലമാണ്. രോഗികൾ, യാത്രക്കാർ എന്നിവരെപ്പോലെ ഇവർക്കും നോറ്റു വീട്ടൽ നിർബന്ധമാണ്. ഇതാണ് ശരിയായ വീക്ഷണം.
അല്ലാഹു പറയുന്നു.
فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ - سورة البقرة ١٨٤
"എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം)."
നബി ﷺ പറഞ്ഞു.
إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ الصَّوْمَ، وَشَطْرَ الصَّلَاةِ، وَعَنِ الْحُبْلَى وَالْمُرْضِعِ - مسند احمد ٢٠٣٢٦
"നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്കാരം ചുരുക്കി നിർവ്വഹിക്കാനും നോമ്പ് ഉപേക്ഷിക്കാനും അനുവാദം നൽകിയിരിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും."
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment