Posts

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?

ഇഅ്തികാഫ് സ്ത്രീ പുരുഷന്മാർക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനിൽ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളിൽ റമദാനിലെ ഒടുവിലത്തെ പത്തിൽ ഇത് പതിവാക്കിയതായും ഹദീഥുകളിൽ സ്ഥിരപ്പെട്ടതാണ്. നബി ﷺ  യുടെ കൂടെ തന്റെ ഭാര്യമാരിൽ ചിലർ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവർ ഇത് തുടർന്നതായും കാണാം. നമസ്കാരം ജമാഅത്തായി നിർവഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിതയിൽ വെള്ളിയാഴ്ച വരുമെങ്കിൽ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോൾ ഭജന സ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാൽ പുറത്ത് വരികയുമാണ് നബിചര്യ. സുന്നത്തായതിനാൽ (നേർച്ചയാക്കിയതല്ലെങ്കിൽ) ഇടക്ക് വെച്ച് നിർത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തിൽ നബിചര്യ പിന്തുടർന്നുകൊണ്ട് ഭജനമിരിക്കുന്നവൻ ഇരുപത്തിഒന്നിന് ഫജ്ർ നമസ്കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോൾ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കിൽ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ർ, ഖു

കിഡ്നി രോഗിയായ നോമ്പുകാരന് രക്തം മാറ്റി കൊടുക്കുന്നതിന്റെ വിധിയെന്താണ് ? നോമ്പ് വീട്ടേണ്ടതുണ്ടോ ?

നോമ്പുകാരന്റെ ശരീരത്തിൽ പുതിയ രക്തം കയറ്റുന്നത് മൂലം അവന്റെ നോമ്പ് മുറിയുന്നതാണ്. രക്തത്തോടൊപ്പം മറ്റു പദാർത്ഥങ്ങൾ കൂടിയാകുമ്പോൾ പ്രത്യേകിച്ചും. അതിനാൽ നഷ്ടപ്പെട്ട നോമ്പ് അവൻ പിന്നീട് നോറ്റ് വീട്ടേണ്ടതാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരൻ ചർദ്ദിക്കാനിടവന്നാൽ എന്താണ് വിധി ? നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ ?

നോമ്പുകാരൻ ചർദ്ദിക്കാൻ ഇടയായാൽ നോമ്പ് മുറിയുകയില്ല. പിന്നീട് ഈ നോമ്പ് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ മനഃപൂർവം ഉണ്ടാക്കി ചർദ്ദിച്ചാൽ അവന്റെ നോമ്പ് മുറിയും. അത് പിന്നീട് നോറ്റ് വീട്ടുകയും വേണം. നബി പറയുന്നു: عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَنِ اسْتَقَاءَ فَلْيَقْضِ " - مسند احمد ١٠٤٦٣ "ആർക്കെങ്കിലും സ്വാഭാവികമായി ചർദ്ദിയുണ്ടായാൽ (നോമ്പ് മുറിയുകയില്ല) അത് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ ആരെങ്കിലും മനഃപൂർവ്വം ചർദ്ദിച്ചാൽ (നോമ്പ് മുറിയും) നോറ്റ് വീട്ടേണ്ടതുമാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരന് വസ്തി പ്രയോഗം (Enema) നടത്താമോ ?

ആവശ്യം വന്നാൽ വസ്തി പ്രയോഗം നടത്തുന്നതിൽ വിരോധമില്ലെന്നാണ് പ്രബലമായ അഭിപ്രായം. ഇത് ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യയും മറ്റ് അനേകം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ആസ്തമ പോലുള്ള രോഗങ്ങൾക്ക് നോമ്പുകാരൻ പകൽ സമയത്ത് വായിൽ സ്പ്രേ ഉപയോഗിക്കുന്നതിന്റെ വിധി എന്താണ് ?

അത്യാവശ്യം ആണെങ്കിൽ അത് അനുവദനീയമാണ്. അല്ലാഹു പറയുന്നു : وَقَد فَصَّلَ لَكُم ما حَرَّمَ عَلَيكُم إِلّا مَا اضطُرِرتُم إِلَيهِ - سورة الأنعام ١١٩  "നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദമാക്കി തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായി തീരുന്നതൊഴികെ." സ്പ്രേ ഉപയോഗിക്കുന്നത് ആഹാര പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. പരിശോധനയ്ക്കായി രക്തം പുറത്തെടുക്കുന്നതിനോടും ദ്രാവകരൂപത്തിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകാനല്ലാത്ത കുത്തിവെപ്പിനോടുമാണിതിന് സാമ്യം. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരൻ റമദാൻ പകൽ സമയത്ത് ഭാര്യയുമായി സംസർഗത്തിലേർപ്പെട്ടാൽ എന്താണ് വിധി ? നോമ്പില്ലാത്ത യാത്രക്കാരന് ഇത് അനുവദനീയമാണോ ?

റമദാനിൽ നോമ്പെടുത്തവൻ പകൽസമയത്ത് സംസർഗത്തിലേർപ്പെട്ടാൽ പ്രായശ്ചിത്തം ചെയ്യണം. നഷ്ടപ്പെടുത്തിയ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഒരടിമയെ മോചിപ്പിക്കുകയോ, രണ്ട് മാസക്കാലം തുടർച്ചയായി നോമ്പെടുക്കുകയോ, അറുപതഗതികൾക്ക് ആഹാരം നൽകുകയോ വേണം. നോമ്പുപേക്ഷിക്കാൻ അനുവാദമുള്ള യാത്രക്കാരനും രോഗിയും പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടിയാൽ മതി. യാത്രക്കാരനും രോഗിക്കും നോമ്പുപേക്ഷിക്കാൻ അനുവാദമുണ്ടെന്നതിനാൽ അവന് സംസർഗ്ഗം മുഖേനയോ മറ്റോ നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്. അല്ലാഹു പറയുന്നു: فَمَن كانَ مِنكُم مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ - سورة البقرة ١٨٤  "നിങ്ങളിലാരെങ്കിലും രോഗിയാകുകയോ യാത്രയിലാകുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)." പുരുഷനെപ്പോലെ സ്ത്രീക്കും ഈ നിയമം ബാധകമാണ്. നഷ്ടപ്പെടുന്നത് നിർബന്ധ നോമ്പാണെങ്കിൽ അവളും പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അവൾ യാത്രക്കാരിയോ രോഗിണിയോ ആണെങ്കിൽ പ്രായശ്ചിത്തം വേണ്ടതില്ല. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

സൂര്യൻ അസ്തമിച്ചവെന്നോ ഉദയം ചെയ്തിട്ടില്ലെന്നോ ധരിച്ചുകൊണ്ട് നോമ്പുകാരൻ സംയോഗത്തിലേർപ്പെടുകയോ ആഹാരപാനീയങ്ങളുപയോഗിക്കുകയോ ചെയ്താൽ എന്താണ് വിധി ?

നഷ്ടപ്പെട്ട നോമ്പ് സൗകര്യപ്പെടുന്ന മറ്റ് സമയത്ത് നോറ്റു വീട്ടുകയും സംസർഗത്തിൽ ഏർപ്പെട്ടവൻ പ്രായശ്ചിത്തം ചെയ്യുകയും വേണം. (ഒരു അടിമയെ മോചിപ്പിക്കുകയോ രണ്ട് മാസക്കാലം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അറുപത് അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യുക.) فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله