Posts

Showing posts from April, 2020

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?

ഇഅ്തികാഫ് സ്ത്രീ പുരുഷന്മാർക്ക് ഒരുപോലെ സുന്നത്താണ്. നബി ﷺ റമദാനിൽ ഇഅ്തികാഫ് ഇരുന്നതായും തന്റെ അവസാന നാളുകളിൽ റമദാനിലെ ഒടുവിലത്തെ പത്തിൽ ഇത് പതിവാക്കിയതായും ഹദീഥുകളിൽ സ്ഥിരപ്പെട്ടതാണ്. നബി ﷺ  യുടെ കൂടെ തന്റെ ഭാര്യമാരിൽ ചിലർ ഇഅ്തികാഫിരുന്നതായും അദ്ദേഹത്തിന്റെ മരണശേഷം അവർ ഇത് തുടർന്നതായും കാണാം. നമസ്കാരം ജമാഅത്തായി നിർവഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് തിരഞ്ഞെടുക്കേണ്ടത്. ഇഅ്തികാഫിനിതയിൽ വെള്ളിയാഴ്ച വരുമെങ്കിൽ ജുമുഅ നടക്കുന്ന പള്ളികളാണുത്തമം. ഇഅ്തികാഫിന് നിശ്ചിത സമയമില്ലെന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പ് അഭികാമ്യമാണെങ്കിലും അനിവാര്യമല്ല. ഇഅ്തികാഫിന് ഉദ്ദേശിക്കുമ്പോൾ ഭജന സ്ഥലത്ത് പ്രവേശിക്കുകയും ഉദ്ദിഷ്ട സമയം കഴിഞ്ഞാൽ പുറത്ത് വരികയുമാണ് നബിചര്യ. സുന്നത്തായതിനാൽ (നേർച്ചയാക്കിയതല്ലെങ്കിൽ) ഇടക്ക് വെച്ച് നിർത്താവുന്നതുമാണ്. റമദാനിലെ ഒടുവിലത്തെ പത്തിൽ നബിചര്യ പിന്തുടർന്നുകൊണ്ട് ഭജനമിരിക്കുന്നവൻ ഇരുപത്തിഒന്നിന് ഫജ്ർ നമസ്കാരശേഷം ഭജനസ്ഥലത്ത് പ്രവേശിക്കുകയും മാസം അവസാനിക്കുമ്പോൾ പുറത്ത് വരികയുമാണ് വേണ്ടത്. സൗകര്യമുണ്ടെങ്കിൽ വിശ്രമത്തിന്നായി പ്രത്യേകം സ്ഥലം ഒരുക്കുന്നതാണുത്തമം. ദിക്ർ...

കിഡ്നി രോഗിയായ നോമ്പുകാരന് രക്തം മാറ്റി കൊടുക്കുന്നതിന്റെ വിധിയെന്താണ് ? നോമ്പ് വീട്ടേണ്ടതുണ്ടോ ?

നോമ്പുകാരന്റെ ശരീരത്തിൽ പുതിയ രക്തം കയറ്റുന്നത് മൂലം അവന്റെ നോമ്പ് മുറിയുന്നതാണ്. രക്തത്തോടൊപ്പം മറ്റു പദാർത്ഥങ്ങൾ കൂടിയാകുമ്പോൾ പ്രത്യേകിച്ചും. അതിനാൽ നഷ്ടപ്പെട്ട നോമ്പ് അവൻ പിന്നീട് നോറ്റ് വീട്ടേണ്ടതാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരൻ ചർദ്ദിക്കാനിടവന്നാൽ എന്താണ് വിധി ? നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ ?

നോമ്പുകാരൻ ചർദ്ദിക്കാൻ ഇടയായാൽ നോമ്പ് മുറിയുകയില്ല. പിന്നീട് ഈ നോമ്പ് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ മനഃപൂർവം ഉണ്ടാക്കി ചർദ്ദിച്ചാൽ അവന്റെ നോമ്പ് മുറിയും. അത് പിന്നീട് നോറ്റ് വീട്ടുകയും വേണം. നബി പറയുന്നു: عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَنِ اسْتَقَاءَ فَلْيَقْضِ " - مسند احمد ١٠٤٦٣ "ആർക്കെങ്കിലും സ്വാഭാവികമായി ചർദ്ദിയുണ്ടായാൽ (നോമ്പ് മുറിയുകയില്ല) അത് നോറ്റു വീട്ടേണ്ടതുമില്ല. എന്നാൽ ആരെങ്കിലും മനഃപൂർവ്വം ചർദ്ദിച്ചാൽ (നോമ്പ് മുറിയും) നോറ്റ് വീട്ടേണ്ടതുമാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരന് വസ്തി പ്രയോഗം (Enema) നടത്താമോ ?

ആവശ്യം വന്നാൽ വസ്തി പ്രയോഗം നടത്തുന്നതിൽ വിരോധമില്ലെന്നാണ് പ്രബലമായ അഭിപ്രായം. ഇത് ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യയും മറ്റ് അനേകം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ആസ്തമ പോലുള്ള രോഗങ്ങൾക്ക് നോമ്പുകാരൻ പകൽ സമയത്ത് വായിൽ സ്പ്രേ ഉപയോഗിക്കുന്നതിന്റെ വിധി എന്താണ് ?

അത്യാവശ്യം ആണെങ്കിൽ അത് അനുവദനീയമാണ്. അല്ലാഹു പറയുന്നു : وَقَد فَصَّلَ لَكُم ما حَرَّمَ عَلَيكُم إِلّا مَا اضطُرِرتُم إِلَيهِ - سورة الأنعام ١١٩  "നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദമാക്കി തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായി തീരുന്നതൊഴികെ." സ്പ്രേ ഉപയോഗിക്കുന്നത് ആഹാര പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. പരിശോധനയ്ക്കായി രക്തം പുറത്തെടുക്കുന്നതിനോടും ദ്രാവകരൂപത്തിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകാനല്ലാത്ത കുത്തിവെപ്പിനോടുമാണിതിന് സാമ്യം. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരൻ റമദാൻ പകൽ സമയത്ത് ഭാര്യയുമായി സംസർഗത്തിലേർപ്പെട്ടാൽ എന്താണ് വിധി ? നോമ്പില്ലാത്ത യാത്രക്കാരന് ഇത് അനുവദനീയമാണോ ?

റമദാനിൽ നോമ്പെടുത്തവൻ പകൽസമയത്ത് സംസർഗത്തിലേർപ്പെട്ടാൽ പ്രായശ്ചിത്തം ചെയ്യണം. നഷ്ടപ്പെടുത്തിയ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം ഒരടിമയെ മോചിപ്പിക്കുകയോ, രണ്ട് മാസക്കാലം തുടർച്ചയായി നോമ്പെടുക്കുകയോ, അറുപതഗതികൾക്ക് ആഹാരം നൽകുകയോ വേണം. നോമ്പുപേക്ഷിക്കാൻ അനുവാദമുള്ള യാത്രക്കാരനും രോഗിയും പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടിയാൽ മതി. യാത്രക്കാരനും രോഗിക്കും നോമ്പുപേക്ഷിക്കാൻ അനുവാദമുണ്ടെന്നതിനാൽ അവന് സംസർഗ്ഗം മുഖേനയോ മറ്റോ നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്. അല്ലാഹു പറയുന്നു: فَمَن كانَ مِنكُم مَريضًا أَو عَلىٰ سَفَرٍ فَعِدَّةٌ مِن أَيّامٍ أُخَرَ - سورة البقرة ١٨٤  "നിങ്ങളിലാരെങ്കിലും രോഗിയാകുകയോ യാത്രയിലാകുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്)." പുരുഷനെപ്പോലെ സ്ത്രീക്കും ഈ നിയമം ബാധകമാണ്. നഷ്ടപ്പെടുന്നത് നിർബന്ധ നോമ്പാണെങ്കിൽ അവളും പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അവൾ യാത്രക്കാരിയോ രോഗിണിയോ ആണെങ്കിൽ പ്രായശ്ചിത്തം വേണ്ടതില്ല. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

സൂര്യൻ അസ്തമിച്ചവെന്നോ ഉദയം ചെയ്തിട്ടില്ലെന്നോ ധരിച്ചുകൊണ്ട് നോമ്പുകാരൻ സംയോഗത്തിലേർപ്പെടുകയോ ആഹാരപാനീയങ്ങളുപയോഗിക്കുകയോ ചെയ്താൽ എന്താണ് വിധി ?

നഷ്ടപ്പെട്ട നോമ്പ് സൗകര്യപ്പെടുന്ന മറ്റ് സമയത്ത് നോറ്റു വീട്ടുകയും സംസർഗത്തിൽ ഏർപ്പെട്ടവൻ പ്രായശ്ചിത്തം ചെയ്യുകയും വേണം. (ഒരു അടിമയെ മോചിപ്പിക്കുകയോ രണ്ട് മാസക്കാലം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അറുപത് അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യുക.) فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരന്റെ മൂക്കിൽ നിന്നോ മറ്റോ രക്തം വന്നാൽ എന്താണ് വിധി ? പരിശോധനയ്ക്കായി അവന്റെ ശരീരത്തിൽ നിന്ന് രക്തമെടുക്കുന്നതും രക്ത ദാനം ചെയ്യുന്നതും അനുവദനീയമാണോ ?

മൂക്കിൽ നിന്നും വരുന്ന രക്തം, രക്തസ്രാവം എന്നിവ നോമ്പിനെ നിഷ്ഫലമാക്കുകയില്ല. രക്തപരിശോധന കൊണ്ട് നോമ്പ് മുറിയുകയുമില്ല. രക്തദാനം നോമ്പ് തുറക്കുന്നതുവരെ നീട്ടിവെക്കുകയാണ് ഉത്തമം. കൂടുതൽ രക്തം പുറത്തെടുക്കുന്നതിന് കൊമ്പ് വെക്കുന്നതിനോട് സാമ്യമുണ്ടല്ലോ. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ആർത്തവകാരിക്ക് റമദാനിലെ പകൽ സമയത്ത് ശുദ്ധികൈവന്നാൽ എന്ത് ചെയ്യണം ?

അവൾക്ക് നോമ്പനുഷ്ഠിക്കാനുള്ള തടസ്സം നീങ്ങിയതിനാൽ പകൽ ബാക്കിസമയം നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. കൂടാതെ ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റു വീട്ടുകയും വേണം. ഇതാണ് പ്രബലമായ പക്ഷം. ഇതുപോലെ തന്നെ പകൽ സമയത്ത് റമദാൻ മാസപ്പിറവി സ്ഥിരീകരിക്കപ്പെട്ടാൽ ബാക്കിസമയം നോമ്പുകാരെപ്പോലെ കഴിച്ചുകൂട്ടുകയും പിന്നീട് നോമ്പ് നോറ്റു വീട്ടുകയും വേണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. പകൽ സമയത്ത് യാത്ര അവസാനിപ്പിച്ചു സ്വദേശത്ത് തിരിച്ചെത്തിയ യാത്രക്കാരനും മേൽപ്പറഞ്ഞ വിധി ബാധകമാണ്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

റമദാനിലെ നോമ്പ് നിർബന്ധമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം അതുപേക്ഷിക്കുന്നവന്റെ വിധി എന്താണ് ? ഒന്നിലധികം തവണ അശ്രദ്ധമായി നോമ്പ് ഉപേക്ഷിച്ച ആൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമോ ?

തക്കതായ കാരണം കൂടാതെ മനപ്പൂർവ്വം നോമ്പ് ഉപേക്ഷിക്കുന്നവൻ മഹാപാപി ആണെങ്കിലും അവിശ്വാസിയായിത്തീരുന്നില്ലെന്നാണ് പ്രബലമായ പണ്ഡിതമതം. അതിനാൽ അവൻ പശ്ചാത്തപിക്കുകയും ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റു വീട്ടുകയും വേണം. എന്നാൽ അടുത്ത റമദാൻ വരെ ന്യായമായ കാരണങ്ങളില്ലാതെ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാതിരുന്നാൽ മുമ്പ് വ്യക്തമാക്കിയ പോലെ ഓരോ നോമ്പിനും ഒരു അഗതിക്ക് ആഹാരം നൽകണം. ഹജ്ജും സകാത്തും നിർബന്ധമാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ അവ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്നവൻ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ല. എന്നാൽ അവൻ പശ്ചാത്തപിക്കണം. ഹജ്ജ് നിർവഹിക്കുകയും വേണം. അല്ലാഹു സകാത്ത് കൊടുക്കാത്തവരെ അവന്റെ ധനം കൊണ്ട് തന്നെ ശിക്ഷിക്കുമെന്നും ശേഷം നരകമോ സ്വർഗമോ നൽകുമെന്നും വ്യക്തമാക്കുന്ന ഹദീഥുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നമസ്കരിക്കാത്തവന്റെ നോമ്പ് സ്വീകാര്യമാണോ ?

മനപ്പൂർവം നമസ്കാരം ഉപേക്ഷിക്കുന്നവൻ അവിശ്വാസിയായി തീരുമെന്നാണ് പ്രബലമായ പണ്ഡിതമതം. ഇതനുസരിച്ച് അവന്റെ നോമ്പിനും മറ്റ് ആരാധനാകർമങ്ങൾക്കും അവൻ പശ്ചാത്തപിച്ചു മടങ്ങുന്നതുവരെ ഒരു സാധുതയുമില്ല. അല്ലാഹു പറയുന്നു. وَلَو أَشرَكوا لَحَبِطَ عَنهُم ما كانوا يَعمَلونَ - سورة الأنعام ٨٨  "അവർ (അല്ലാഹുവോട്) പങ്കു ചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു." എന്നാൽ നമസ്കാരം നിർബന്ധമായ ഒരു ആരാധനാ കർമ്മമാണെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അലസതയും അശ്രദ്ധയും മൂലം നമസ്കാരം ഉപേക്ഷിക്കുന്നത് കൊണ്ട് അവിശ്വാസിയായിത്തീരുകയില്ല എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് അവന്റെ കർമ്മങ്ങൾക്ക് സാധുതയുണ്ട്. ഒന്നാമത്തെ അഭിപ്രായം തന്നെയാണ് പ്രബലം. വളരെയേറെ തെളിവുകൾ ഇതിന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നബി ﷺ  പറയുന്നു : عَنْ أَبِي سُفْيَانَ ، قَالَ : سَمِعْتُ جَابِرًا يَقُولُ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِنَّ بَيْنَ الرَّجُلِ وَبَيْنَ ال...

നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാൻ വരെ തക്കതായ കാരണങ്ങളില്ലാതെ നോറ്റുവീട്ടാത്തവർ പശ്ചാത്തപിക്കുകയും നോറ്റുവീട്ടുകയും ചെയ്താൽ മതിയാകുമോ ? പ്രായശ്ചിത്തം ആവശ്യമാണോ ?

അവർ പശ്ചാത്തപിക്കുകയും നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം നൽകുകയും വേണം. നാട്ടിലെ മുഖ്യാഹാരമായ ഗോതമ്പ്, അരി, കാരക്ക മുതലായവ ഓരോ നോമ്പിനും ഏകദേശം ഒന്നര കിലോഗ്രാം എന്ന കണക്കിൽ അഗതികൾക്ക് നൽകുകയാണ് വേണ്ടത്. രോഗം, യാത്ര, ഗർഭം, മുലയൂട്ടൽ തുടങ്ങി നോമ്പ് ഉപേക്ഷിക്കാവുന്ന കാരണങ്ങളാണെങ്കിൽ നോമ്പ് നോറ്റു വീട്ടിയാൽ മതി. പ്രായശ്ചിത്തം ആവശ്യമില്ല. ഇബ്നു അബ്ബാസടക്കം പല സ്വഹാബിമാരും ഇങ്ങനെ മതവിധി നൽകിയിട്ടുണ്ട്. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ഒരാൾ നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ എന്താണതിന്റെ വിധി ?

നോമ്പുകാരൻ മറന്നുകൊണ്ട് ഭക്ഷണപാനീയങ്ങൾ ഉപയോഗിച്ചാൽ അവന്റെ നോമ്പ് മുറിയുന്നില്ല. رَبَّنا لا تُؤاخِذنا إِن نَسينا أَو أَخطَأنا - سورة البقرة ٢٨٦  "ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോവുകയോ ഞങ്ങൾക്കു തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ." വിശ്വാസികളുടെ ഈ പ്രാർത്ഥനക്കുത്തരമായി "ഞാൻ അംഗീകരിച്ചു" എന്ന് അല്ലാഹു പറഞ്ഞതായി ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ  പറഞ്ഞു : عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ    رواه البخاري ١٩٣٣  ، ومسلم ١١٥٥ "നോമ്പുകാരൻ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ ആ ദിവസത്തെ നോമ്പ് അവൻ തുടരട്ടെ. അല്ലാഹുവാണ് അവന് ഭക്ഷണപാനീയങ്ങൾ നൽകിയത്." മറന്നുകൊണ്ട് ഭാര്യയുമായി സംസർഗത്തിലേർപ്പെട്ടവന്റെ നോമ്പും സാധുവാണെന്നാണ് പ്രബലമായ പണ്ഡിതമതം. നബി ﷺ  പറഞ്ഞു: روى اِبْن خُزَيْمَةَ (١٩٩٩) عَنْ أَبِي هُرَيْرَة أن النبي صلى الله عليه وسلم قال : ( م...

നോമ്പുകാരൻ ദന്തവൈദ്യനെ സമീപിച്ചു പല്ല് ക്ലീൻ ചെയ്യുകയോ അടക്കുകയോ പല്ലെടുക്കുകയോ ചെയ്താൽ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുമോ ? പല്ല് തരിപ്പിക്കാൻ കുത്തിവെച്ചാൽ നോമ്പ് മുറിയുമോ ?

ചോദ്യത്തിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ നോമ്പിനെ അസാധുവാക്കുകയില്ല. അവയിൽ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. മരുന്നോ രക്തമോ വിഴുങ്ങുന്നത് സൂക്ഷിക്കണമെന്ന് മാത്രം. മരവിപ്പിക്കാൻ കുത്തിവെക്കുന്നതും നോമ്പിനു ദോഷം വരുത്തുകയില്ല. ഇവയൊന്നും ആഹാരപാനീയങ്ങളായി കണക്കാക്കപ്പെടുന്നവയല്ലല്ലോ. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

നോമ്പുകാരൻ ടൂത്ത്പേസ്റ്റ് ഉപയോഗിച്ചു ദന്ത ശുദ്ധി വരുത്തുന്നതിനും കണ്ണിലും കാതിലും മൂക്കിലും മറ്റും മരുന്ന് ഇറ്റിക്കുന്നതിനും വിരോധമുണ്ടോ ? മരുന്നിന്റെ രുചി തൊണ്ടയിൽ അനുഭവപ്പെട്ടാൽ അതിന്റെ വിധിയെന്ത് ?

ദന്ത ശുദ്ധി വരുത്താൻ വെറും ബ്രഷുപയോഗിച്ചാലും ടൂത്ത് പെയ്സ്റ്റുപയോഗിച്ചാലും നോമ്പ് മുറിയില്ല. പേസ്റ്റ് അകത്തേക്ക് ഇറങ്ങിപ്പോകാതെ സൂക്ഷിക്കണമെന്നു മാത്രം. എന്നാൽ അറിയാതെ അല്പം ഇറങ്ങിപ്പോയാൽ നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതില്ല. ഇതുപോലെതന്നെ കണ്ണിലും കാതിലും മരുന്ന് ഇറ്റിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. ഇതാണ് പ്രബലമായ അഭിപ്രായം. പക്ഷേ തൊണ്ടയിൽ രുചി അനുഭവപ്പെട്ടാൽ നോമ്പ് മറ്റൊരിക്കൽ നോറ്റ് വീട്ടുന്നതാണ് സൂക്ഷ്മത. കണ്ണും കാതും ആഹാരപാനീയങ്ങളുടെ പ്രവേശനമാർഗങ്ങളല്ലല്ലോ. എന്നാൽ വായിലേക്കുള്ള പ്രവേശന ദ്വാരം കൂടിയാണെന്നതിനാൽ മൂക്കിൽ ഇറ്റിക്കുന്നത് അനുവദനീയമല്ല. അംഗശുദ്ധി വരുത്തുന്നതിനെപ്പറ്റി നബി ﷺ പറഞ്ഞു. لَقِيطِ بْنِ صَبِرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بَالِغْ فِي الِاسْتِنْشَاقِ، إِلَّا أَنْ تَكُونَ صَائِمًا - سنن ابي داود ٢٣٦٦ "നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ പൂർണ്ണമായി വെള്ളം കേറ്റി കഴുകുക." ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂക്കിൽ മരുന്ന് ഇറ്റിക്കുകയും തൊണ്ടയിൽ അതിന്റെ രുചി അനുഭവപ്പെടുകയും ചെയ്താൽ നോമ്പ് നിഷ്ഫലമാകും. പിന്നീട് നോറ്റു...

നോമ്പുകാരന് നാഡികളിലും പേശികളിലും കുത്തിവെയ്പ്പ് നടത്താമോ ?

കുത്തിവെയ്ക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാൽ ആഹാരപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്നത് കൊണ്ട് നോമ്പ് നിഷ്ഫലമാകും. നോമ്പുകാരന് ശരീരത്തിൽനിന്ന് പരിശോധനക്കു വേണ്ടി രക്തം എടുക്കുന്നതിനു വിരോധമില്ല. എന്നാൽ കൊമ്പവെയ്ക്കുന്നതുകൊണ്ട് അതിലേർപ്പെട്ട രണ്ടുപേർക്കും നോമ്പ് നഷ്ടപ്പെടുമെന്നാണ് പ്രബലമായ അഭിപ്രായം. നബി ﷺ പറഞ്ഞു: أَفْطَرَ الْحَاجِمُ وَالْمَحْجُومُ - صحيح البخاري ١٩٣٧ "കൊമ്പ് വെക്കുന്നവനും വെപ്പിക്കുന്നവനും നോമ്പ് നഷ്ടപ്പെടുത്തി." (ശരീരത്തിൽ നിന്നും പ്രത്യേക രീതിയിൽ രക്തം വലിച്ചെടുത്തുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് കൊമ്പ് വെക്കൽ.) فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

രോഗം മൂലം റമദാനിൽ നോമ്പനുഷ്ഠിക്കാൻ കഴിയാതെ വരികയും റമദാൻ മാസം കഴിഞ്ഞു മരണപ്പെടുകയും ചെയ്ത വ്യക്തിക്കു വേണ്ടി മറ്റുള്ളവർ നോമ്പ് നോറ്റു വീട്ടുകയോ അല്ലെങ്കിൽ അഗതികൾക്ക് ആഹാരം നൽകുകയോ എന്താണ് വേണ്ടത് ?

റമദാൻ കഴിഞ്ഞു രോഗാവസ്ഥയിൽ തന്നെ മരണപ്പെട്ടയാൾക്കുവേണ്ടി മറ്റാരും നോമ്പ് നോറ്റുവീട്ടുകയോ അല്ലെങ്കിൽ അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യേണ്ടതില്ല. ന്യായമായ കാരണത്താലാണല്ലോ അയാൾ നോമ്പുപേക്ഷിച്ചത്. യാത്രയിലോ യാത്ര അവസാനിച്ചയുടനെയോ മരണപ്പെട്ട യാത്രക്കാരന്റെ വിധിയും ഇതുതന്നെ. രോഗശമനം ലഭിച്ചിട്ടും നോറ്റു വീട്ടുന്നതിൽ ഉദാസീനത കാട്ടിയവനും യാത്ര കഴിഞ്ഞിട്ടും അശ്രദ്ധമായി നീട്ടിക്കൊണ്ടു പോയവനും മരണപ്പെട്ടാൽ അവർക്ക് വേണ്ടി അവരുടെ അടുത്ത ബന്ധുക്കൾ നോമ്പെടുക്കണം. നബി ﷺ പറയുന്നു: عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ " صحيح البخاري - ١٩٥٢ "നോമ്പ് നോറ്റുവീട്ടാനുള്ളവൻ മരണപ്പെട്ടാൽ അവന്റെ ഏറ്റവും അടുത്ത ബന്ധു അവനുവേണ്ടി നോമ്പനുഷ്ഠിക്കണം." ഇനി അടുത്ത ബന്ധുവിന് നോമ്പനുഷ്ഠിക്കാൻ കഴിയില്ലെങ്കിൽ മരണപ്പെട്ടവരുടെ അനന്തരസ്വത്ത് ഉപയോഗിച്ച് ഓരോ നോമ്പിനും ഏകദേശം ഒന്നര കിലോഗ്രാം ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകേണ്ടതാണ്. രോഗശമനത്തിനു സാധ്യതയില്ലാത്ത രോഗികളും പ്രായം ചെന്നവരു...

റമദാനിലെ നോമ്പ് നോറ്റുവീട്ടേണ്ടവർ ശവ്വാലിലെ ആറ് നോമ്പുകൾ, ദുൽഹിജ്ജ പത്ത് വരെയുള്ള ദിവസങ്ങളിലെ നോമ്പുകൾ, ആശൂറാഅ് തുടങ്ങിയ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത് ?

റമദാനിലെ നോമ്പ് നോറ്റുവീട്ടേണ്ടവർ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നതിനു മുൻപ് നിർബന്ധ നോമ്പ് വീട്ടുകയാണ് വേണ്ടത്.ത് സുന്നത്തിനേക്കാൾ പ്രാധാന്യം ഫർളിനാണല്ലോ നൽകേണ്ടത്. ഇതാണ് പ്രബലമായ പണ്ഡിതമതം. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നോൽക്കേണ്ടതുണ്ടോ ? അടുത്ത റമദാൻ വരെ നോമ്പ് നോറ്റു വീട്ടാതിരുന്നാലുള്ള പ്രായശ്ചിത്തമെന്താണ് ?

ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നമസ്കാരവും നിഷിദ്ധവും സാധുതയില്ലാത്തതുമാണ്. നോമ്പ് പിന്നീട് നോറ്റു വീട്ടണം എന്നാൽ നമസ്കാരം വീട്ടേണ്ടതില്ല. ആർത്തവകാരികൾ നമസ്കാരവും നോമ്പും മറ്റു സമയങ്ങളിൽ വീട്ടേണ്ടതുണ്ടോ എന്ന് ആയിശ رضي الله عنها  യോട് ചോദിച്ചു. അവർ പറഞ്ഞു: നോമ്പ് നോറ്റുവീട്ടാൻ ഞങ്ങളോട് നബി ﷺ  കൽപ്പിച്ചിരുന്നു. എന്നാൽ നമസ്കാരം വീട്ടുന്നതിന് കൽപ്പിച്ചിരുന്നില്ല. ആയിശ رضي الله عنها  യുടെ ഈ പ്രസ്താവനയെ സംബന്ധിച്ച് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. അഞ്ചുതവണ ആവർത്തിക്കപ്പെടുന്ന നമസ്കാരം പിന്നീട് നിർവഹിക്കുക പ്രയാസകരമാണ്. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള നോമ്പ് നോറ്റുവീട്ടുക താരതമ്യേന എളുപ്പമാണ്. അല്ലാഹു സ്ത്രീകൾക്ക് നൽകിയ ഈ ഇളവ് അവന്റെ അപാരമായ ഒരനുഗ്രഹമാണ്. ന്യായമായ കാരണം കൂടാതെ അടുത്ത റമദാൻ വരെ നോമ്പ് നോറ്റ് വീട്ടുന്നതിൽ വീഴ്ച വരുത്തുന്നവർ പശ്ചാത്തപിക്കുകയും ഓരോ നോമ്പിനും ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകുകയും നോറ്റുവീട്ടുകയും വേണം. യാത്രക്കാരനും രോഗിക്കും ഈ വിധി ബാധകമാണ്. യാത്ര അടുത്ത റമദാൻ വരെ നീണ്ടു പോവുകയോ രോഗം തുടരുകയോ ചെയ്താൽ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടിയാൽ മതി...

പ്രായം ചെന്നവർ, രോഗശമനത്തിനു സാധ്യതയില്ലാത്ത രോഗികൾ തുടങ്ങി നോമ്പുപേക്ഷിക്കാൻ അനുവദിക്കപ്പെട്ടവർക്ക് പ്രായശ്ചിത്തം നിർബന്ധമാണോ ?

പ്രായാധിക്യം, ശമന പ്രതീക്ഷയില്ലാത്ത രോഗം എന്നിവയാൽ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഓരോ നോമ്പിനും ഓരോ അഗതിക്ക് ആഹാരം നൽകണം. ഇബ്നു അബ്ബാസ് رضي الله عنه  അടക്കം ഒരു സംഘം സഹാബിമാർ ഇങ്ങനെ മതവിധി നൽകിയിരിക്കുന്നു. فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ ? ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതുണ്ടോ? പ്രായശ്ചിത്തം നിർബന്ധമുണ്ടോ ?

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗികളെ പോലെയാണ്. നോമ്പെടുക്കുന്നത് പ്രയാസമുണ്ടെങ്കിൽ ഉപേക്ഷിക്കാം. പിന്നീട് നോറ്റു വീട്ടണം. നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ അഗതിക്കു ഭക്ഷണം നൽകിയാൽ മതിയെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം ദുർബലമാണ്. രോഗികൾ, യാത്രക്കാർ എന്നിവരെപ്പോലെ ഇവർക്കും നോറ്റു വീട്ടൽ നിർബന്ധമാണ്. ഇതാണ് ശരിയായ വീക്ഷണം. അല്ലാഹു പറയുന്നു. فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ - سورة البقرة ١٨٤ "എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം)." നബി ﷺ  പറഞ്ഞു. إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ الصَّوْمَ، وَشَطْرَ الصَّلَاةِ، وَعَنِ الْحُبْلَى وَالْمُرْضِعِ - مسند احمد ٢٠٣٢٦ "നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്കാരം ചുരുക്കി നിർവ്വഹിക്കാനും നോമ്പ് ഉപേക്ഷിക്കാനും അനുവാദം നൽകിയിരിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും." فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

ഫജ്റിന്റെ ബാങ്ക് തുടങ്ങുമ്പോൾ തന്നെ അത്താഴം നിർത്തേണ്ടതുണ്ടോ ? ബാങ്ക് അവസാനിക്കുന്നതുവരെ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാമോ ?

ഫജ്റിന്റെ സമയം ഉറപ്പായ ശേഷം മാത്രമാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ ഭക്ഷണപാനീയങ്ങളും നോമ്പ് മുറിയുന്ന മറ്റുകാര്യങ്ങളും ബാങ്കിന്റെ തുടക്കം മുതൽ തന്നെ വർജ്ജിക്കേണ്ടതാണ്. എന്നാൽ സമയമായെന്ന ധാരണയിലുള്ള ബാങ്കാണെങ്കിൽ ആഹാര പാനീയങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് വിരോധമില്ല. നബി ﷺ  പറഞ്ഞു: عَنْ سَالِمِ بْنِ عَبْدِ اللَّهِ ، عَنْ أَبِيهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُنَادِيَ ابْنُ أُمِّ مَكْتُومٍ - صحيح البخاري ٢٦٥٦ ബിലാൽ رضي الله عنه രാത്രിയാണല്ലോ ബാങ്ക് വിളിക്കുന്നത്. ഇബ്നു ഉമ്മിമക്തൂം رضي الله عنه ബാങ്ക് വിളിക്കുന്നതുവരെ നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം. ഹദീഥിന്റെ അവസാനത്തിൽ നിവേദകൻ പറയുന്നു. وَكَانَ ابْنُ أُمِّ مَكْتُومٍ رَجُلًا أَعْمَى، لَا يُؤَذِّنُ حَتَّى يَقُولَ لَهُ النَّاسُ : أَصْبَحْتَ. ഇബ്നു ഉമ്മിമക്തൂം رضي الله عنه അന്ധനായിരുന്നു. "പ്രഭാതമായി" എന്ന് മറ്റുള്ളവർ പറയുന്നത് കേട്ടാൽ മാത്രമേ അദ്ദേഹം ബാങ്ക് വിളിച്ചിരുന്നു. സംശയമുള്ളത് ഉപേ...

പകലിന് ഇരുപത്തൊന്ന് മണിക്കൂർ ദൈർഘ്യമുള്ള സ്ഥലത്ത് താമസിക്കുന്നവരും പകൽസമയം നന്നേ കുറവുള്ള പ്രദേശത്ത് വസിക്കുന്നവരും ആറുമാസം വീതം രാവും പകലും അനുഭവപ്പെടുന്ന സ്ഥലങ്ങളിലുള്ളവരും എന്ത് ചെയ്യണം ?

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാവും പകലും അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പകൽസമയം കുറഞ്ഞാലും കൂടിയാലും പകലിൽ തന്നെയാണ് നോമ്പ് അനുഷ്ഠിക്കേണ്ടത്. രാവിനും പകലിനും ആറുമാസമോ മറ്റോ ദൈർഘ്യമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നമസ്കാരത്തിനും നോമ്പിനും സമയം കണക്കാക്കേണ്ടതാണ്. ദജ്ജാലിന്റെ കാലത്ത് ഒരു വർഷമോ, മാസമോ, ആഴ്ചയോ ദൈർഘ്യമുള്ള ദിവസങ്ങളിൽ നമസ്കാരത്തിന് സമയം കണക്കാക്കുവാൻ നബി കൽപ്പിച്ചതായി കാണാം. ഇവ്വിഷയകമായി സഊദി പണ്ഡിത സഭ പുറപ്പെടുവിച്ച മത വിധിയുടെ പൂർണ രൂപമാണ് താഴെ. സർവ്വസ്തുതിയും അല്ലാഹുവിന്. നബിക്കും അനുചരന്മാർക്കും കുടുംബത്തിനും നന്മയും സമാധാനവും വർഷിക്കട്ടെ. 1398 റബീഉൽ ആഖിർ ആദ്യത്തിൽ റിയാദിൽ ചേർന്ന് സഊദി അറേബ്യയിലെ ഉന്നത പണ്ഡിതന്മാരുടെ പന്ത്രണ്ടാം സമ്മേളനത്തിൽ റാബിത്വ സെക്രട്ടറിയുടെ 16-1-1398 ലെ 555-ാം നമ്പർ കത്ത് ചർച്ചയ്ക്ക് വിധേയമായി. പ്രസ്തുത കത്തിൽ സ്വീഡനിലെ മോഡു (Modu) നഗരത്തിലെ ഇസ്ലാമിക സംഘടനാ തലവന്റെ താഴെ കൊടുക്കുന്ന ചില സംശയങ്ങൾ അടങ്ങിയിരുന്നു. " ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഉഷ്ണകാലത്ത് പകൽ ദീർഘമായും ശൈത്യകാലത്ത് പകൽ ഹ്രസ്വമായു...